ചലച്ചിത്രം

''ഹവായ് ചെരുപ്പ് മാറ്റാന്‍ പറഞ്ഞാല്‍, ഇതു മതിയെടാ.. നാളെ നീ വാങ്ങിച്ചിട്ടോ എന്ന് പറയും'': അച്ഛന്റെ ലളിതജീവിതം തുറന്ന്പറഞ്ഞ് ഇന്ദ്രജിത്ത്

സമകാലിക മലയാളം ഡെസ്ക്

ടന്‍ സകുമാരന്റെ ലളിതജീവിതത്തെക്കുറിച്ച് വാചാലനായി മകനും നടനുമായ ഇന്ദ്രജിത്ത് രംഗത്ത്. വളരെ ലളിതമായി ജീവിക്കാന്‍ ആഗ്രഹിച്ച സുകുമാരന്‍ ധരിച്ചിരുന്ന ഹവായ് ചെരുപ്പിനെക്കുറിച്ചും സഞ്ചരിച്ചിരുന്ന അംബാസിഡര്‍ കാറിനെക്കുറിച്ചും ഇന്ദ്രജിത്ത് തുറന്നു പറഞ്ഞു. 

'അച്ഛന്‍ മരിച്ചത് ഞങ്ങള്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ്. വളരെ ലളിത ജീവിതം നയിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം. ഒരു അംബാസിഡര്‍ കാറിലായിരുന്നു അന്ന് യാത്ര. ഹവായി ചപ്പല്‍ മാത്രമേ ഇടാറുള്ളൂ. ഞങ്ങള്‍ ചോദിക്കാറുണ്ട് അച്ഛനോട് ചെരുപ്പ് മാറ്റിക്കൂടേ എന്ന്. അപ്പോള്‍ പറയും, ഹാ ഇതു മതിയെടാ.. നാളെ നീ വാങ്ങിച്ചിട്ടോ.. എന്ന്. 

അച്ഛന്‍ ആ സമയത്ത് അങ്ങനെ ജീവിച്ചത് കൊണ്ടാകാം അച്ഛന്റെ മരണശേഷവും എനിക്കും അമ്മയ്ക്കും പൃഥ്വിക്കും വലിയ അല്ലലില്ലാതെ ജീവിക്കാനായത്. എനിക്ക് എന്തും തുറന്നു പറയാവുന്ന ആളായിരുന്നു അച്ഛന്‍. അച്ഛന്റെ പുസ്തകശേഖരം എന്ത് വിഷയത്തെക്കുറിച്ചും ഉത്തരം പറയാനുള്ള അറിവ് അദ്ദേഹത്തിന് നല്‍കിയിരുന്നു. കുഞ്ഞുങ്ങളായിരുന്ന ഞങ്ങള്‍ക്ക് അത് മനസിലാക്കി തരാനുള്ള കഴിവും ഉണ്ടായിരുന്നു'- ഇന്ദ്രജിത്ത് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കെജരിവാള്‍ സമൂഹത്തിനു ഭീഷണിയല്ല'; ഇക്കഴിഞ്ഞ ഒന്നര വര്‍ഷവും അദ്ദേഹം പുറത്തായിരുന്നില്ലേ?: സുപ്രീം കോടതി

വാഹനവില്‍പ്പന കുതിച്ചുകയറി; ടാറ്റ മോട്ടേഴ്‌സിന്റെ ലാഭത്തില്‍ വന്‍വര്‍ധന, ലാഭവീതം ആറുരൂപ

കെജരിവാളിന്റെ ജാമ്യം ബിജെപിക്ക് ഏറ്റ തിരിച്ചടി; തെരഞ്ഞെടുപ്പ് ഫലം നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാകും ഈ വിധി; പിണറായി

ശബരിമല മാസപൂജ:താല്‍ക്കാലിക പാര്‍ക്കിങിന് അനുമതി, കൊടികളും ബോര്‍ഡും വെച്ച വാഹനങ്ങള്‍ക്ക് ഇളവ് വേണ്ടെന്നും ഹൈക്കോടതി

ബുംറയെ പിന്തള്ളി ഹര്‍ഷല്‍ പട്ടേലിന്റെ വിക്കറ്റ് വേട്ട