ചലച്ചിത്രം

സമീറയുടെ മാലാഖക്കുട്ടിയുടെ പേര് 'നൈറ'; ആ പേരിന്റെ അർത്ഥം ഇതാണ് 

സമകാലിക മലയാളം ഡെസ്ക്


ക്കഴിഞ്ഞ പന്ത്രണ്ടാം തിയതി ജീവിതത്തിലേക്ക് കടന്നുവന്ന മാലാഖക്കുട്ടിക്ക് പേരിട്ടിരിക്കുകയാണ് നടി സമീറ റെഡ്ഡി. നൈറ വര്‍ദേ എന്നാണ് സമീറയുടെ മകളുടെ പേര്. താരം തന്നെയാണ് പേര് ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. 

മകന്‍ ഹംസിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് പുതിയ അതിഥിയുടെ പേര് താരം അറിയിച്ചത്. ഇരുവരും നൈറ എന്നെഴുതി ഉയര്‍ത്തിക്കാണിക്കുകയാണ് ചിത്രത്തില്‍. വര്‍ദേ കുടുംബത്തിലേക്ക് ഞങ്ങളുടെ കുട്ടി വനിതയെ സ്വാഗതം ചെയ്യുന്നു എന്ന് കുറിച്ചാണ് സമീറ പേര് പങ്കുവച്ചത്. 

നൈറ എന്ന പേരിന് ഒരു ദൈവിക ബന്ധമുണ്ട്. സരസ്വതി ദേവിയുടെ ഭംഗിയെയാണ് ഇത് വിശേഷിപ്പിക്കുന്നത്. ഹീബ്രൂ ഭാഷയില്‍ നൈറ എന്നാല്‍ ചെടി എന്നാണ് അര്‍ത്ഥം. എന്നാല്‍ സീരിയല്‍ ആരാധകര്‍ ഈ പേരിനെ യേ രിസ്താ ക്യാ കെഹ്ലാത്താ ഹെയ് എന്ന പരമ്പരയോടാണ് ബന്ധപ്പെടുത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിച്ച് ആസ്ട്രാസെനെക; വാണിജ്യ കാരണങ്ങളാലെന്ന് വിശദീകരണം

ഓഹരി വ്യാപാര സമയം അഞ്ചുമണി വരെ നീട്ടൽ; നിർദേശം സെബി നിരസിച്ചു

ദിന്‍ഡോരിയിലെ സിപിഎം സ്ഥാനാര്‍ത്ഥി പിന്മാറി; ഇന്ത്യാസഖ്യത്തിന് പിന്തുണ

'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി

വെസ്റ്റ് നൈല്‍ ഫിവര്‍: തൃശൂരില്‍ ഒരു മരണം, ജാഗ്രതാ നടപടികളുമായി അധികൃതര്‍