ചലച്ചിത്രം

'100 കോടി തള്ളല്ല, മമ്മൂക്ക നേരത്തെ പറഞ്ഞിരുന്നു തള്ളരുതെന്ന്'; മധുരരാജയുടെ നിര്‍മാതാവ് പറയുന്നു

സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മധുരരാജ വമ്പന്‍ വിജയമാണ് നേടിയത്. കഴിഞ്ഞ ദിവസമാണ് ചിത്രം 100 കോടി ക്ലബ്ബില്‍ കടന്നതായി വാര്‍ത്ത എത്തിയത്. എന്നാല്‍ അതിന് പിന്നാലെ പരിഹാസവും എത്തി. ഇതെല്ലാം വെറും തള്ളാണ് എന്നായിരുന്നു പലരുടേയും പരിഹാസം. ഈ വിമര്‍ശനങ്ങള്‍ക്ക് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് നെല്‍സണ്‍ ഐപ്പ്. 

നൂറു കോടി എന്നു പറഞ്ഞത് തള്ള് അല്ലെന്നും 45 ദിവസം കൊണ്ടാണ് മധുരരാജ 100 കോടി തികച്ചത് എന്നുമാണ് അദ്ദേഹം പറയുന്നത്. ഒരു അഭിമുഖത്തിലായിരുന്നു നെല്‍സണിന്റെ പ്രതികരണം. നുണ പറയരുതെന്ന് മമ്മൂക്ക നേരത്തെ പറഞ്ഞിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇതെന്റെ ആദ്യ സിനിമയാണ്. അതുകൊണ്ട് തള്ളാനും നുണ പറയാനും താല്‍പ്പര്യമില്ല. എനിക്ക് മാത്രമല്ല മമ്മൂക്കയ്ക്കും ഇല്ല. മമ്മൂക്ക ഇക്കാര്യം സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ പറഞ്ഞിരുന്നു. സത്യം മാത്രമേ പറഞ്ഞിട്ടുള്ളു. 10 ദിവസം കഴിഞ്ഞപ്പോള്‍ 58 കോടി സിനിമ സ്വന്തമാക്കിയിരുന്നു. തള്ളാനായിരുന്നെങ്കില്‍ ഒരു 10 ദിവസം കൂടി കഴിഞ്ഞ് 100 കോടി എന്ന് പറയാമായിരുന്നു. അതിന്റെ ആവശ്യമില്ലെന്ന് തോന്നിയത് കൊണ്ടാണ് ക്യത്യമായി കണക്കുകള്‍ ലഭിച്ചപ്പോള്‍ നൂറ് കോടി നേടിയ കാര്യം പങ്കുവച്ചത്.' നെല്‍സണ്‍ പറഞ്ഞു. 

പുലിമുരുകന് ശേഷമുള്ള വൈശാഖിന്റെ ചിത്രത്തെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. പോക്കിരി രാജയുടെ രണ്ടാം ഭാഗമായിരുന്നു ഇത്. ഉദയ്കൃഷ്ണയാണ് തിരക്കഥ എഴുതിയത്. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. നെടുമുടി വേണു, സലിംകുമാര്‍, ജയ്, അനുശ്രീ തുടങ്ങിയവരും ചിത്രത്തിലുണ്ടായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

നിശബ്‌ദ കൊലയാളിയെ തിരിച്ചറിയാം; ലോകത്ത് ഉയർന്ന രക്തസമ്മർദ്ദം മൂലം പ്രതിവർഷം മരിക്കുന്നത് 7.5 ദശലക്ഷം ആളുകൾ

ഇന്ത്യക്ക് ബംഗ്ലാദേശ് എതിരാളി; പരിശീലന മത്സരം കളിക്കാതെ ഇംഗ്ലണ്ടും പാകിസ്ഥാനും

പക്ഷിപ്പനി: ആലപ്പുഴയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും

ദക്ഷിണേന്ത്യ വേറെ രാജ്യമെന്നത് പ്രതിഷേധാര്‍ഹം; കേരളം അടക്കം തെക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി വലിയ ഒറ്റക്കക്ഷിയാകുമെന്ന് അമിത് ഷാ