ചലച്ചിത്രം

ഐശ്വര്യയെ പകരക്കാരിയാക്കാന്‍ വരെ തീരുമാനിച്ചു: അവസാന നിമിഷം വരെ അവഗണന, തുറന്നു പറഞ്ഞ്‌ സുസ്മിത

സമകാലിക മലയാളം ഡെസ്ക്

ന്ത്യയിലേക്ക് ആദ്യമായി മിസ് യൂണിവേഴ്‌സ് കിരീടം കൊണ്ടുവന്ന ആളായിരുന്നു സുസ്മിത സെന്‍. 1994ല്‍ ലോകസുന്ദരിയായതിന് ശേഷം ഇന്ത്യന്‍ ചലച്ചിത്രലോകത്ത് തന്നെ പ്രശസ്തയാവുകയായിരുന്നു അവര്‍. ഇതേ വര്‍ഷം തന്നെയാണ് ഐശ്വര്യ റായ് യും ലോകസുന്ദരിപ്പട്ടം നേടിയത്. രണ്ട് പദവികളും ഇന്ത്യയില്‍ ഒരുമിച്ച് എത്തുന്നത് ആദ്യമായിരുന്നു.

ഇതിനിടെ 25 വര്‍ഷങ്ങള്‍ക്ക് മുന്‍പത്തെ ഒരനുഭവം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സുസ്മിത സെന്‍. മിസ് യൂണിവേഴ്‌സ്  മത്സരത്തില്‍ പങ്കെടുക്കാന്‍ ഫിലിപ്പീന്‍സിലേക്ക് പോകാനൊരുങ്ങുമ്പോള്‍ സുസ്മിതയുടെ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടിരുന്നു. 

മോഡലും ഇവന്റിന്റെ കോഓര്‍ഡിനേറ്ററുമായ അനുപമ വര്‍മ്മയുടെ കയ്യിലായിരുന്നു പാസ്‌പോര്‍ട്ട്. തിരിച്ചറിയല്‍ രേഖകളുടെ ആവശ്യത്തിനായി കൊടുത്തതായിരുന്നു അത്. 'അതവിടെ സുരക്ഷിതമാണെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ യാത്രയുടെ സമയമായപ്പോള്‍ അനുപമ വര്‍മ്മയ്ക്ക് പാസ്‌പോര്‍ട്ട് കണ്ടെത്താനായില്ല. ഞാനാകെ ഭയന്ന് പോയി. '- സുസ്മിത പറയുന്നു.

ഈ സമയത്ത് സംഘാടകരും തന്നെ സഹായിച്ചില്ലെന്ന് സുസ്മിത പറയുന്നു. തനിക്ക് പകരം ഐശ്വര്യയെ മിസ് യൂണിവേഴ്‌സ് മത്സരത്തിന് അയയ്ക്കാനാണ് അവര്‍ തീരുമാനിച്ചത്. ആ സമയത്ത് മിസ് വേള്‍ഡ് മത്സരത്തിലും ഐശ്വര്യ പങ്കെടുക്കാനൊരുങ്ങി നില്‍ക്കുകയായിരുന്നു. ഇത് തന്നെ വളരെയധികം കോപത്തിലാഴ്ത്തിയെന്ന് സുസ്മിത ഓര്‍ക്കുന്നു.

പാസ്‌പോര്‍ട്ട് നഷ്ടമായെന്നും അടുത്ത തവണ ശ്രമിക്കാമെന്നൊക്കെയുമുള്ള വാക്കുകള്‍ കേട്ട് ആകെ തളര്‍ന്നു. ആ സമയത്ത്  പിതാവിന്റെ അടുക്കല്‍ ചെ്ന്ന് കരഞ്ഞു. താന്‍ ഇതിന് അര്‍ഹയാണെന്നും എന്തായാലും പങ്കെടുക്കണമെന്നും സുസ്മിത അച്ഛനോട് ആവശ്യപ്പെട്ടു. 

ഒടുവില്‍ പിതാവ് എങ്ങനെയൊക്കെയോ വിദേശകാര്യമന്ത്രാലയത്തിന്‍രെ സഹായം തേടി. 'അന്തരിച്ച കേന്ദ്രമന്ത്രി രാജേഷ് പൈലറ്റ് അന്ന് ഞങ്ങളെ സഹായിച്ചു'. അങ്ങനെ രാജ്യത്തെ എല്ലാ പിന്തുണയോടുകൂടിയും സുസ്മിത ഫിലിപ്പീന്‍സിലെത്തുകയും മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുത്ത് വിജയിക്കുകയും ചെയ്തു. 

അതേസമയം, തനിക്ക് ഐശ്വര്യ റായ് യോട് പ്രശ്‌നങ്ങളൊന്നുമില്ലെന്നും തങ്ങള്‍ വളരെ നല്ല സുഹൃത്തുക്കളാണെന്നും സുസ്മിത വ്യക്തമാക്കി. 'ഞാനും ഐശ്വര്യയും തമ്മില്‍ ഊഷ്മളമായ ബന്ധമാണ് പങ്കുവയ്ക്കുന്നത്. ഞങ്ങള്‍ എന്തിന് വഴക്കിടണം? എന്തിന് പിണങ്ങണം? അടുത്ത സുഹൃത്തുക്കള്‍ എന്ന് വിളിക്കാനാകില്ലെങ്കിലും ഞങ്ങള്‍ തമ്മില്‍ നല്ല ബന്ധമാണുള്ളത്. സൗന്ദര്യ മത്സരത്തിന് ശേഷം ഞങ്ങള്‍ രണ്ടു പേരും അവരുടേതായ തിരിക്കുകളിലേക്ക് തിരിഞ്ഞു'- സുസ്മിത വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്