ചലച്ചിത്രം

'പലപ്പോഴും വീണുപോകും കയ്യും കാലും മുറിയും, അങ്ങനെയാണ് പഠിക്കേണ്ടത്'; പരാജയത്തില്‍ കാളിദാസിന് ജയറാം നല്‍കിയ ഉപദേശം

സമകാലിക മലയാളം ഡെസ്ക്

ലയാള സിനിമയില്‍ ഇപ്പോള്‍ താരപുത്രന്മാരുടെ കാലമാണ്. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ജയറാമിന്റേയും സുരേഷ് ഗോപിയുടേയും മക്കളെല്ലാം ക്യാമറയ്ക്ക് മുന്നിലുണ്ട്. എന്നാല്‍ ശക്തമായ മത്സരം നടക്കുന്നതിനാല്‍ വിജയം അത്ര എളുപ്പമല്ല. ഇപ്പോള്‍ പരാജയങ്ങളില്‍ മകന് നല്‍കുന്ന ഉപദേശത്തെക്കുറിച്ച് മനസ തുറക്കുകയാണ് നടന്‍ ജയറാം. 

വീഴ്ചയില്‍ നിന്നാണ് അവന്‍ പഠിക്കേണ്ടതെന്നും തുടക്കത്തില്‍ തന്നെ എല്ലാം നേടിയാല്‍ പരാജയത്തെ ഉള്‍ക്കൊള്ളാന്‍ അവന് സാധാക്കാതെ വരും എന്നുമാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞത്. 'അവന്റെ വളര്‍ച്ച കുട്ടിക്കാലും മുതല്‍ ഞങ്ങള്‍ ആസ്വദിക്കുന്നു. എന്റെ മകളുടെ വളര്‍ച്ചയും അതെ. ഇപ്പോള്‍ രണ്ടു പേരും വലുതായി വലുതായി. സ്വതന്ത്രമായ തീരുമാനങ്ങള്‍ എടുക്കുന്നവരാണവര്‍. കാളിദാസ് സിനിമകള്‍ തിരഞ്ഞെടുക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമാണ്. സിനിമയില്‍ അവന് ഒരുപാട് അനുഭവങ്ങള്‍ ഉണ്ടാകാനുണ്ട്. ശരിക്കും സൈക്കിള്‍ ചവിട്ടാന്‍ പഠിക്കുന്ന പോലെയാണത്. പലപ്പോഴും വീണുപോകും. വീഴ്ചയില്‍ നിന്നാണ് പഠിക്കേണ്ടത്. പരിക്കുകള്‍ പറ്റും. കയ്യും കാലും മുറിയും. അങ്ങനെ പഠിക്കുന്നതാണ് നല്ലത്. അല്ലാതെ തുടക്കത്തില്‍ തന്നെ എല്ലാം നേടിയാല്‍ പരാജയങ്ങളെ ഉള്‍ക്കൊള്ളാനാവില്ല. ഒരുപാട് പരാജയങ്ങള്‍ ഉണ്ടായി. വിഷമം ഉണ്ടായി. അതിനെ അതിജീവിക്കണം. എനിക്ക് സംഭവിച്ചതെല്ലാം അങ്ങനെയാണ്. ' ജയറാം പറഞ്ഞു. 

സിനിമയിലേക്ക് ബാലതാരമായി എത്തിയ കാളിദാസന്‍ ഇപ്പോള്‍ മലയാളത്തിലെ യുവസാന്നിധ്യമാണ്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരത്തിലൂടെയാണ് കാളിദാസന്‍ നായകനായി എത്തുന്നത്. ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവാണ് താരത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. എന്നാല്‍ ഇത് പരാജയമായിരുന്നു. ജയറാമിന്റെ ആരാധകരും ഒരു ഹിറ്റ് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. താരം നായകനായി എത്തുന്ന ഗ്രേറ്റ് ഗ്രാന്‍ഡ് ഫാദര്‍ തീയെറ്ററുകളില്‍ എത്തിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്