ചലച്ചിത്രം

'വണ്ടി ഇടിക്കാത്തതിന് ദൈവത്തിന് നന്ദി'; ക്ലിക്കിനായി നടുറോഡില്‍ പോസ് ചെയ്ത് പ്രയാഗ 

സമകാലിക മലയാളം ഡെസ്ക്

മിഡ്നൈറ്റ് ബ്ലൂ നിറത്തിൽ വെള്ളി സീക്വൻസ് പിടിപ്പിച്ച വേഷത്തിൽ നടി പ്രയാ​ഗയെ കണ്ടപ്പോൾ കേറ്റ് വിന്‍സ്ലെറ്റിനെപ്പോലെ ഇരിക്കുന്നെന്നാണ് ആരാധകർ പറയുന്നത്. അടുത്തിടെ പ്രയാ​ഗ നടത്തിയ ഒരു ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നടുറോഡിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.  

വണ്ടിയിടിക്കാനല്ല, ഒരു ക്ലിക്കിനുവേണ്ടിയാണ് റോഡിലിറങ്ങിയതെന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. വണ്ടി ഇടിക്കാത്തതിന് ദൈവത്തിന് നന്ദി എന്ന് മറ്റൊരു ചിത്രത്തിനൊപ്പം കുറിച്ചിട്ടുമുണ്ട്. ഫോട്ടോകൾക്ക് താഴെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തുന്നത്. രസകരമായ കമന്റുകളാണ് ഇവർ കുറിക്കുന്നത്. റോഡിലെ സാഹസത്തിന് നടിയെ വിമർശിച്ചുകൊണ്ടുള്ള കമന്റുകളും ഇക്കൂട്ടത്തിലുണ്ട്. 

റോസ് സ്റ്റോറി ഡിസൈൻ ചെയ്ത ഫ്രോക്ക് ആണ് പ്രയാ​ഗയുടെ വേഷം. തിളങ്ങുന്ന ബോഡികോൺ ഫ്രോക്കിനൊപ്പം കഴുത്തിൽ ചോക്കർ ബെൽറ്റും ഉണ്ട്. രജിത് രതിയപ്പനാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

മുൻപ് നടി അർച്ചനാ കവി റോഡിന് നടുവിൽ നിന്ന് എടുത്ത ഒരു ചിത്രം ഏറെ വിവാദമായിരുന്നു. റോഡ് തടസ്സപ്പെടുത്തി പകർത്തിയ ചിത്രത്തിന് താരം ഏറെ വിമർശനങ്ങൾ നേരിടേണ്ടിവന്നിരുന്നു. ചിത്രം പിന്നീട് അർച്ചന തന്റെ സോഷ്യൽ മീഡിയ പേജുകളിൽ നിന്ന് ഡിലീറ്റ് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രയാ​ഗയുടെ പുതിയ റോഡ് ഫോട്ടോഷൂട്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു