ചലച്ചിത്രം

'സാരി ഉടുത്തു വരണമെന്ന് ആവശ്യപ്പെട്ടു, ബെഡ്‌റൂമിലേക്ക് ക്ഷണിച്ചു, ചതിമനസിലാക്കിയപ്പോള്‍ ഓടി രക്ഷപ്പെട്ടു'; തുറന്നു പറഞ്ഞ് ശാലു

സമകാലിക മലയാളം ഡെസ്ക്


വിജയ് ദേവരക്കൊണ്ട ചിത്രത്തിലെ സംവിധായകനെതിരേ നടി ശാലു ശ്യാമു രംഗത്ത് വന്നത് വലിയ വിവാദമായിരുന്നു. അപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ശാലു. സംവിധായകന്റെ പേര് വെളിപ്പെടുത്താതെ തെലുങ്ക് സിനിമയിലെ പ്രശസ്ത സംവിധായകന്‍ എന്നു മാത്രമാണ് ശാലു പറയുന്നത്. തന്നെ വീട്ടില്‍ വിളിച്ചുവരുത്തി മോശമായി പെരുമാറാന്‍ ശ്രമിച്ചെന്നാണ് ശാലു പറയുന്നത്. അത് മനസിലാക്കി താന്‍ അവിടെനിന്ന് ഓടി രക്ഷപ്പെട്ടെന്നും അവര്‍ വ്യക്തമാക്കി. 

'സിനിമയുടെ ഓഡീഷന് സാരി ധരിച്ച് വരാന്‍ എന്നോട് പറഞ്ഞു. മേല്‍വിലാസവും നല്‍കി. അയാളുടെ ഓഫീസില്‍ വെച്ചാണ് ഓഡീഷന്‍ എന്നാണ് പറഞ്ഞിരുന്നത്. സിനിമയില്‍ നല്ലൊരു കഥാപാത്രം കിട്ടണമെന്ന ആഗ്രഹത്തില്‍ അമ്മയെ വിളിച്ച് പറഞ്ഞ ശേഷമാണ് അങ്ങോട്ട് പോകാന്‍ ഇറങ്ങിയത്. എന്നാല്‍ അവിടെ എത്തിയപ്പോള്‍ അത് അയാളുടെ വീടാണെന്ന് മനസിലായി. അവിടെ കുടുംബ ഫോട്ടോയെല്ലാം ഉണ്ടായിരുന്നു. വീട്ടുകാരെ കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാവരും പുറത്തുപോയെന്ന് പറഞ്ഞു. ജ്യൂസ് കൊണ്ടുവന്ന് തന്നു. സിനിമയുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് അയാള്‍ എന്നോട് സംസാരിച്ചത്. ഇത് കേട്ടതോടെ ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി. പിന്നാലെ ബെഡ്‌റൂമിലേക്ക് പോകാമെന്നും അവിടെ എസി ഉണ്ടെന്നും അയാള്‍ പറഞ്ഞു. ചതി മനസ്സിലാക്കിയതോടെ അവിടെ നിന്ന് ഓടി രക്ഷപെടുകയായിരുന്നു.' ഒരു അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍ നടത്തിയത്. 

ഇതിന് തൊട്ടുപിന്നാലെ ശാലുവിന്റെ ഒരു വിഡിയോ ലീക്ക് ചെയ്തിരുന്നു. ഒരാള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണത്. വിഡിയോ പ്രചരിച്ചതോടെ ശാലുവിനെതിരെ അസഭ്യവര്‍ഷവുമായി ചിലര്‍ രംഗത്തെത്തി. വിഡിയോ പുറത്തുവിട്ടത് ആരാണെന്ന് അറിയില്ലെന്നും അത് ഭാവിജീവിതത്തെ ബാധിക്കുമെന്ന് ഭയമുണ്ടെന്നും ശാലു പറഞ്ഞു. സംഭവത്തെക്കുറിച്ച് പരാതിപ്പെടാന്‍ പോകുന്നില്ലെന്നും ചെയ്ത തെറ്റ് ആ സംവിധായകന്‍ സമ്മതിക്കില്ലെന്നും ശാലു പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് ശാലു തുറന്നു പറച്ചില്‍ നടത്തിയത്. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയായിരുന്നു. 

തമിഴ് സിനിമയില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് ശാലു. ശിവകാര്‍ത്തികേയന്‍, നയന്‍താര എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ മിസ്റ്റര്‍ ലോക്കല്‍ എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷത്തില്‍ ശാലു അഭിനയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍