ചലച്ചിത്രം

ആന്‍ അഗസ്റ്റിന്‍ തിരിച്ചുവരുന്നു? ജയസൂര്യ-വിജയ് ബാബു ടീമിന്റെ ബിഗ് അനൗണ്‍സ്‌മെന്റിനായി അക്ഷമരായി ആരാധകര്‍ 

സമകാലിക മലയാളം ഡെസ്ക്

ടന്‍ ജസൂര്യയുടെ പോസ്റ്റാണ് ആരാധകരെ ആദ്യം ആവേശത്തിലാക്കിയത്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സിനിമ അനൗണ്‍സ് ചെയ്യാനായി തിരുവനന്തപുരത്തേക്ക് പോകുന്നു എന്നായിരുന്നു ജയസൂര്യയുടെ പോസ്റ്റ്. നടനും നിര്‍മാതാവുമായ വിജയ് ബാബുവിനൊപ്പം ഫ്‌ലൈറ്റില്‍ നിന്നുള്ള ഒരു ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ്. 

പിന്നാലെ വിജയ് ബാബുവും ഇതേ ചിത്രം പങ്കുവച്ചുകൊണ്ട് ജീവിതത്തിലെ ഏറ്റവും വലിയ പ്രൊജക്ട് എന്ന് കുറിച്ചു. മണിക്കൂറുകള്‍ക്കിപ്പുറം മറ്റൊരു ചിത്രം കൂടെ വിജയ് ബാബു പുറത്തുവിട്ടു. ജയസൂര്യയും വിജയ് ബാബുവും ഒപ്പം നടി ആന്‍ അഗസറ്റിനുമാണ് ഫോട്ടോയിലുള്ളത്. ഇവന്റിനായി സജ്ജരായി എന്നാണ് ക്യാപ്ഷണ്‍. മൂവര്‍ക്കും ആശംസകള്‍ നേര്‍ന്ന് നിരവധിപ്പേരാണ് കമന്റുകളില്‍ എത്തുന്നത്. 

എന്നാല്‍ സിനിമയെക്കുറിച്ചോ സിനിമയുടെ പോരൊ ഇതുവരെ പുറത്തുവന്നിട്ടില്ല. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആന്‍ അഗസ്റ്റിന്‍ വീണ്ടും ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നു എന്ന സൂചനയാണ് പോസ്റ്റുകള്‍ നല്‍കുന്നത്. 2017ല്‍ പുറത്തിറങ്ങിയ ദുല്‍ഖര്‍ ചിത്രം സോളോയിലാണ് ആന്‍ അവസാനമായി അഭിനയിച്ചത്. അതിന്മുന്‍പ് 2015ലെ ചിത്രം നിനയിലാണ് ആന്‍ വേഷമിട്ടിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്