ചലച്ചിത്രം

നാഗചൈതന്യയുമായുളള വിവാഹത്തിന് ശേഷം അവസരങ്ങള്‍ കുറഞ്ഞു: സാമന്ത 

സമകാലിക മലയാളം ഡെസ്ക്

വിവാഹ ശേഷം തനിക്ക് സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞുവെന്ന് നടി സാമന്ത.വിവാഹത്തിന് മുന്‍പ് തനിക്ക് ലഭിച്ചിരുന്ന ഓഫറുകളേക്കാള്‍ വളരെ കുറവാണ് ഇപ്പോള്‍ ലഭിക്കുന്നതെന്നും താരം വെളിപ്പെടുത്തി. 

'വിവാഹിതയായ നായിക എന്നൊരു പേരാണ് ഞാനിപ്പോള്‍ കൈകാര്യം ചെയ്യുന്നത്. രംഗസ്ഥലം, മഹാനടി തുടങ്ങിയ സിനിമകളുടെയൊന്നും ക്രെഡിറ്റ് എനിക്ക് എടുക്കാന്‍ സാധിക്കുമോ എന്നറിയില്ല. കാരണം ഈ സിനിമകള്‍ ഞാന്‍ വിവാഹത്തിന് മുമ്പ് ചെയ്തതാണ്. അത് റിലീസ് ചെയ്തത് എന്റെ വിവാഹ ശേഷവും. അവ ഹിറ്റാകുകയും ചെയ്തു. അതുകൊണ്ട് തന്നെ ആ വിജയങ്ങള്‍ വിവാഹത്തിന് ശേഷമാണ് എന്ന് പറഞ്ഞ് അതിന്റെ  ക്രെഡിറ്റ് എനിക്ക് എടുക്കാന്‍ സാധിക്കില്ല.'-സാമന്ത പറഞ്ഞു.

പല സംവിധായകരും തന്നെ സമീപിക്കാത്തതിന് വളരെ രസകരമായ ഒരു കാരണവും സാമന്ത നല്‍കി. ചിലപ്പോള്‍ വിവാഹശേഷം സിനിമയില്‍ എന്നെ കൊണ്ട് എന്തുചെയ്യാനാകുമെന്ന് സംവിധായകര്‍ക്ക് അറിയില്ലായിരിക്കും. അതായിരിക്കും അവസരങ്ങള്‍ കുറയുന്നതിന് പിന്നിലെന്നും സാമന്ത പറയുന്നു.

2017ലാണ് തെന്നിന്ത്യന്‍ താരജോഡികളായ സാമന്തയും നാഗചൈതന്യയും വിവാഹിതരാകുന്നത്. താരങ്ങളേറെയുള്ള അക്കിനേനി കുടുംബത്തിലേക്ക് സാമന്ത ചെന്ന് കയറിയത് മുതല്‍ ഗോസിപ്പ് കോളങ്ങളിലെ ചര്‍ച്ച വിവാഹ ശേഷം സാമന്ത അഭിനയിക്കുമോ എന്നായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്