ചലച്ചിത്രം

'ഏഴുവര്‍ഷം മുന്‍പ് ഇതേ ദിവസമാണ് എന്റെ ജീവിതം തകര്‍ന്നത്'; ഞെട്ടിച്ച് അനുരാഗ് കശ്യപ്

സമകാലിക മലയാളം ഡെസ്ക്

ന്ത്യയിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളാണ് അനുരാഗ് കശ്യപ്. വലിയ പ്രതീക്ഷയോടെയാണ് അനുരാഗിന്റെ ചിത്രങ്ങളെ ആരാധകര്‍ കാത്തിരിക്കുന്നത്. എന്നാല്‍ തന്റെ ജീവിതം തകര്‍ത്ത ദിവസത്തേക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അനുരാഗ്. ബോളിവുഡ് സൂപ്പര്‍ സംവിധായകന്റെ കരിയര്‍ ബ്രേക്കായ ഗ്യാങ്‌സ് ഓഫ് വസെയ്പൂറിന്റെ ആദ്യ ഭാഗം റിലീസ് ചെയ്ത ദിവസമാണ് തന്റെ ജീവിതം തകര്‍ന്നത് എന്നാണ് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ഈ ചിത്രം  വന്നതിന് ശേഷമാണ് താന്‍ ചെയ്തതു തന്നെ വീണ്ടും വീണ്ടും ചെയ്യണമെന്ന് അല്ലാവരും ആവശ്യപ്പെടാന്‍ തുടങ്ങിയതെന്നും അദ്ദേഹം കുറിച്ചു. 

'ഏഴ് വര്‍ഷം മുമ്പ് ഇതേ ദിവസമാണ് എന്റെ ജീവിതം തകര്‍ന്നത്. അന്ന് തൊട്ടാണ് എല്ലാവരും ഞാന്‍ ചെയ്തത് തന്നെ ചെയ്യണമെന്ന് ആവശ്യപ്പെടുന്നത്. അതേസമയം ഞാന്‍ ആ പ്രതീക്ഷ വെപ്പുകളില്‍ നിന്നും രക്ഷപ്പെടാനുളള വിഫലമായ ശ്രമം നടത്തുകയാണ്,' അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തു. 

2012 ജൂണ്‍ 22 നാണ് ഗ്യാങ്‌സ് ഓഫ് വസെയ്പൂറിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യുന്നത്. ബോളിവുഡിലെ മികച്ച ത്രില്ലറുകളില്‍ ഒന്നായി കണക്കാക്കുന്ന ചിത്രം വലിയ വിജയമായിരുന്നു. ക്രൂരനായ കല്‍ക്കരി ഖനി തലവനും ഒരു ഗ്യാങ്‌സ്റ്ററും തമ്മിലുള്ള സംഘട്ടമാണ് ചിത്രത്തില്‍ പറയുന്നത്. യഥാര്‍ത്ഥ ജീവിതകഥയെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തില്‍ മനോജ് ബാജ്‌പെയ്, നവാസുദ്ദീന്‍ സിദ്ദിഖി, പീയുഷ് മിശ്ര, റിച്ചാ ചദ്ദാ എന്നിവരാണ് അഭിനയിച്ചത്. ചിത്രം മികച്ച വിജയമായതിന് പിന്നാലെ ഗ്യാങ്‌സ് ഓഫ് വസെയ്പൂറിന്റെ രണ്ടാം ഭാഗവും പുറത്തിറക്കിയിരുന്നു. ഇപ്പോള്‍ മലയാള നടന്‍ റോഷന്‍ മാത്യുവിനെ നായകനാക്കി പുതിയ ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് അനുരാഗ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍