ചലച്ചിത്രം

വിമാനത്താവളത്തിലെത്തിയ ദീപികയോട് ഐഡി കാര്‍ഡ് ചോദിച്ച് സുരക്ഷാ ഉദ്യോഗസ്ഥന്‍; താരത്തിന്റെ മറുപടിയെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ സിപ്ലിസിറ്റി മുന്‍പും വാര്‍ത്തയായിട്ടുണ്ട്. ഇപ്പോള്‍ മുംബൈ വിമാനത്താവളത്തില്‍നിന്നുള്ള താരത്തിന്റെ ഒരു വീഡിയോ ആരാധകരുടെ മനസു കീഴടക്കുകയാണ്. ഐഡന്റിറ്റി കാര്‍ഡ് ചോദിച്ച സുരക്ഷാ ഉദ്യോഗസ്ഥന് തിരികെ എത്തി ഐഡി കാര്‍ഡ് നല്‍കുന്ന ദീപിക പദുക്കോണിനെയാണ് വീഡിയോയില്‍ കാണുന്നത്. 

അച്ഛന്‍ പ്രകാശ് പദുക്കോണിനൊപ്പമാണ് താരം മുംബൈ വിമാനത്താവളത്തില്‍ എത്തിയത്. പരിശോധനകള്‍ പൂര്‍ത്തിയാക്കി വിമാനത്താവളത്തിലേക്ക് പ്രവേശിക്കാന്‍ തുടങ്ങിയ ദീപികയോട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഐഡി കാര്‍ഡ് ആവശ്യപ്പെടുകയായിരുന്നു. ഇത് കേട്ട താരം കാര്‍ഡ് കാണണോ എന്ന് ചോദിച്ചുകൊണ്ട് തിരികെ നടന്നെത്തി ബാഗില്‍ നിന്ന് തിരിച്ചറിയല്‍ കാര്‍ഡ് എടുത്തു സുരക്ഷാ ഉദ്യോഗസ്ഥന് നല്‍കി. അത് പരിശോധിച്ച ശേഷമാണ് താരം വീണ്ടും വിമാനത്താവളത്തിലേക്ക് പ്രവേശിച്ചത്. 

വിമനത്താവളത്തിലുണ്ടായിരുന്ന ആരാധകരില്‍ ആരോ ആണ് വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. സെലിബ്രിറ്റി ജാഡകളില്ലാതെയുള്ള താരത്തിന്റെ പേരുമാറ്റത്തെ പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തുന്നത്. ദീപികയെ പലരും മാതൃകയാക്കണം എന്നാണ് ആരാധകരുടെ പക്ഷം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

'തല്‍ക്കാലം എനിക്ക് ഇത്രേം വാല്യൂ മതി'; നിഷാദ് കോയ കൗശലക്കാരനും കള്ളനും, ആരോപണവുമായി നടന്‍

'പെണ്ണായി പെറ്റ പുള്ളെ...'; ഗോപി സുന്ദറിന്റെ സംഗീതം, 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; കൊല്ലത്ത് ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു; മകനും ഗുരുതരാവസ്ഥയില്‍

'ഗുഡ് ടച്ചും ബാഡ് ടച്ചും' അറിയാം, എന്നാല്‍ 'വെര്‍ച്വല്‍ ടച്ച്?' പഠിപ്പിക്കണം: ഡല്‍ഹി ഹൈക്കോടതി