ചലച്ചിത്രം

'പൊട്ടിച്ചിതറി കിടന്നിടത്തു നിന്നും പൊട്ടി മുളച്ച് വന്‍ വൃക്ഷമായി മാറിയ മനുഷ്യാ...നിങ്ങള്‍ ഒരു ഊര്‍ജമാണ്' 

സമകാലിക മലയാളം ഡെസ്ക്


ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരം കരസ്ഥമാക്കിയ നടന്‍ ഇന്ദ്രന്‍സിനെ അഭിനന്ദിച്ച് ബിനീഷ് കോടിയേരി. അവഗണിച്ചു മാറ്റിനിര്‍ത്തിയ ആളുകള്‍ തന്നെ ഒരുനാള്‍ നമ്മെ കൂടെ നിര്‍ത്തുമെന്ന് ജീവിതം കൊണ്ട് കാണിച്ചുതന്ന വ്യക്തിത്വമാണ് ഇന്ദ്രന്‍സിന്റേതെന്ന് ബിനീഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'ആരാലും ശ്രദ്ധിക്കപെടാത്തവര്‍ക്കും ഇവിടെ ഒരുനാള്‍ വരുമെന്നും അന്ന് എല്ലാവരും മനസില്‍ ഒരു സ്ഥാനം നല്‍കി നമ്മെ ചേര്‍ക്കുമെന്നും ജീവിതം കൊണ്ട് കാണിച്ചു തന്ന തരുന്ന പ്രിയപ്പെട്ട ഇന്ദ്രന്‍സേട്ടാ , നിങ്ങള്‍ ഒരു ഊര്‍ജമാണ് ..പൊട്ടിച്ചിതറി കിടന്നിടത്തു നിന്നും പൊട്ടി മുളച്ച് വന്‍ വൃക്ഷമായി മാറിയ മനുഷ്യാ... പ്രിയ ഇന്ദ്രന്‍സ് ഏട്ടാ... നെഞ്ചോടു ചേര്‍ത്ത് നിര്‍ത്തി ആശ്ലേഷിക്കുന്നു..അഭിനന്ദിക്കുന്നു'

ഇരുപത്തിരണ്ടാമത് ഷാങ്ഹായ് ഫിലിം ഫെസ്റ്റിവല്ലില്‍ ഇന്ദ്രന്‍സിനെ നായകനാക്കി ഡോ.ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ എന്ന ചിത്രമാണ് ഔട്ട്സ്റ്റാന്റിങ് ആര്‍ട്ടിസ്റ്റിക്ക് അച്ചീവ്‌മെന്റ് പുരസ്‌കാരം നേടിയത്. ഇതാദ്യമായാണ് ഷാങ്ഹായ് മേളയില്‍  ഒരു മലയാള സിനിമയ്ക്ക് പുരസ്‌കാരം ലഭിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍