ചലച്ചിത്രം

എന്റെ ഹൃദയം അവളുടെ കയ്യിലാണ്; ഒടുവില്‍ അര്‍ജുനും അത് സമ്മതിച്ചു

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പ്രണയമായിരുന്നു അര്‍ജുന്‍ കപൂറിന്റെയും മലൈക അറോറയുടെയും. ചര്‍ച്ചകളേക്കാളേറെ ചൂടുപിടിച്ച വിവാദങ്ങളും ഗോസിപ്പുകളുമായിരുന്നു ഇരുവരെയും മൂടിയിരുന്നത്. എന്നാല്‍ ഇതൊന്നും വക വെക്കാതെ താരങ്ങളിരുവരും തങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് തന്നെ പ്രണയം പങ്കുവെച്ചു. 

എന്നാലിപ്പോള്‍ തങ്ങള്‍ പ്രണയത്തിലാണെന്ന് ലോകത്തോട് വിളിച്ച് പറഞ്ഞിരിക്കുകയാണ് അര്‍ജുനും മലൈകയും. അര്‍ജുന്‍ കപൂറുമായി താന്‍ പ്രണയത്തിലാണെന്ന് മലൈക അറോറ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് തുറന്ന് പറച്ചിലുമായി അര്‍ജുന്‍ രംഗത്തെത്തിയത്. അര്‍ജുന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു മലൈകയുടെ പ്രഖ്യാപനം. 

ഇതിന് തൊട്ടുപിന്നാലെ അവധിയാഘോഷിക്കാന്‍ ഇരുവരും ന്യൂയോര്‍ക്കിലേക്ക് പറന്നു. യാത്രയുടെ വിശേഷങ്ങള്‍ ഇരുവരും ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയായി ഉള്‍പ്പെടുത്തിയ ഒരു ചിത്രത്തില്‍ എന്റെ ഹൃദയം അവളുടെ പക്കലാണെന്ന് അര്‍ജുന്‍ കുറിച്ചു. ലൗ സിമ്പലിന്റെ ആകൃതിയുള്ള ചുവന്ന നിറത്തിലുള്ള ഒരു ബാഗ് കൊണ്ട് മുഖം മറച്ചിരിക്കുന്ന മലൈകയാണ് ചിത്രത്തിലുള്ളത്. 

സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബ്ബാസ് ഖാനുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് അര്‍ജുനുമായി മലൈക അടുത്തത്. പൊതുചടങ്ങുകളിലും മറ്റും ഇവര്‍ ഒരുമിച്ച് പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെ ഗോസിപ്പുകള്‍ ശക്തമായി. എന്നാല്‍ പ്രണയത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇവര്‍ മറുപടി നല്‍കാതെ ഒഴിഞ്ഞു മാറുകയായിരുന്നു പതിവ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ