ചലച്ചിത്രം

സിനിമയില്ലെങ്കില്‍ കിളച്ച് ജീവിക്കും; മസിലുണ്ടാക്കാന്‍ ജിമ്മില്‍ പോകുന്നത്ര എളുപ്പമല്ല പറമ്പില്‍ പണിയെടുക്കാന്‍: ടൊവിനോ തോമസ്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍ :വീട്ടില്‍ അത്യാവശ്യം കൃഷിയുളളതു കൊണ്ടാണ് പരീക്ഷണ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ധൈര്യം കിട്ടുന്നതെന്ന് നടന്‍ ടൊവിനോ തോമസ്. സിനിമയില്ലെങ്കില്‍ പറമ്പില്‍ കിളച്ചു ജീവിക്കാമെന്ന ആത്മവിശ്വാസമുണ്ടെന്നും ടൊവ്‌നോ പറഞ്ഞു. എസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ തൃശൂര്‍ നിയമസഭാ മണ്ഡലത്തിലുളള വിദ്യാര്‍ഥികളെ അഭിനന്ദിക്കാന്‍ മന്ത്രി വിഎസ് സുനില്‍ കുമാര്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇന്നേവരെ ഒരു പരീക്ഷയിലും എ പ്ലസ് കിട്ടാത്ത ആളാണെന്ന മുഖവുരയോടെയാണ് ടൊവിനോ സംസാരിച്ചു തുടങ്ങിയത്. മസിലുണ്ടാക്കാന്‍ ജിമ്മില്‍ പോകുന്നത്ര എളുപ്പമല്ല പറമ്പില്‍ പണിയെടുക്കുന്നതെന്നും ടൊവിനോ പറഞ്ഞു. വ

വിദ്യാര്‍ഥിയായിരിക്കുമ്പാള്‍ ഒരു പരീക്ഷയിലും നൂറില്‍ നൂറ് മാര്‍ക്ക് വാങ്ങാന്‍ കഴിയാത്ത സങ്കടമാണ് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്ര പങ്കുവെച്ചത്. മികച്ച വിജയം കാഴ്ച്ചവച്ച സ്‌കൂളുകളെയും ചടങ്ങില്‍ ആദരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ