കൊച്ചി: ദുല്‍ഖര്‍ സല്മാന് ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന ''ഒരു യമണ്ടന്‍ പ്രേമകഥ''യുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിട്ടു. 'ഇത് നിങ്ങള്‍ ഉദ്ദേശിച്ച കഥ തന്നെ' എന്ന ടാഗ്ലൈനില് ആണ് പോസ്റ്ററ് പുറത്ത് വിട്ടത്.
ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. അതുകൊണ്ടുതന്നെ ചിത്രത്തിലെ ദുല്‍ഖറിന്റെ പ്രകടനത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ ടൈറ്റിലില്‍ തന്നെ കൗതുകമുണര്‍ത്തികൊണ്ടാണ് സിനിമ വരുന്നത്. സോളോ എന്ന ബിജോയ് നമ്പ്യാര്‍ ചിത്രത്തിനു ശേഷം ദുല്‍ഖര്‍ മലയാളത്തിലേക്ക് എത്തിയ സിനിമ കൂടിയാണ് ഒരു യമണ്ടന്‍ പ്രേമകഥ. ചിത്രത്തില്‍ വേറിട്ടൊരു ഗെറ്റപ്പിലാണ് ദുല്‍ഖര്‍ സല്മാന് എത്തുന്നത്.
പൊട്ടിച്ചിരിപ്പിക്കാനായി ദുല്‍ഖറിനൊപ്പം സൗബിന് ഷാഹിറും സലീം കുമാറുമാണ് സിനിമയില്‍ എത്തുന്നത്. ബിസി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു പക്ക എന്റര്ടെയ്നര് തന്നെയായിരിക്കും. കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്,അമര്‍ അക്ബര്‍ ആന്റണി എന്നീ ചിത്രങ്ങള്‍ക്കു ശേഷം ബിബിന്‍ ജോര്‍ജ്ജ് വിഷ്ണു ഉണ്ണികൃഷ്ണന് ടീമാണ് ചിത്രത്തിന്റെ തിരക്കഥ.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ