ചലച്ചിത്രം

ഇന്ത്യാ- പാക് യുദ്ധം 'എന്റര്‍ടെയ്‌നിങ്‌' ആയിരിക്കുമെന്ന് ഹോളിവുഡ് കോമഡി താരം;  യുദ്ധം തമാശയല്ല, വിവരക്കേട് പറയരുതെന്ന്‌ സ്വരഭാസ്‌കര്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ഇന്ത്യാ- പാക് യുദ്ധമുണ്ടാവുകയാണെങ്കില്‍ ലോകത്തില്‍ ഇന്ന് വരെയുണ്ടായതില്‍ വച്ചേറ്റവും എന്റര്‍ടെയ്‌നിങ്‌ ആയിരിക്കുമെന്ന ഹോളിവുഡ് കൊമേഡിയന്‍ ട്രെവര്‍ നോഹയുടെ വാക്കുകള്‍ക്കെതിരെ സ്വരാ ഭാസ്‌കര്‍. രണ്ട് രാജ്യങ്ങളും തമ്മില്‍ യുദ്ധമില്ലാതെ ഇരിക്കട്ടെ, അഥവാ ഉണ്ടായാല്‍ കാണാന്‍ നല്ല തമാശയായിരിക്കും എന്നായിരുന്നു കോമഡി സെന്‍ട്രല്‍ എന്ന പരിപാടിയില്‍ നോഹ പറഞ്ഞത്. 

ബോളിവുഡ് സിനിമാ ഡാന്‍സ് പോലെയാവും ഇരു ഭാഗവും യുദ്ധം ചെയ്യുകയെന്ന് വികലമായ ഹിന്ദി ഉച്ചാരണം ചേര്‍ത്ത് നോഹ പരിഹസിക്കുകയും ചെയ്തു. ഇതോടെയാണ് കുറിക്ക് കൊള്ളുന്ന മറുപടിയുമായി താരം ട്വിറ്ററിലെത്തിയത്. 

അറിവില്ലായ്്മ കൊണ്ടും ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന വംശീയവാദം കൊണ്ടുമാണ് നോഹ അങ്ങനെ പറഞ്ഞത്. നാല് കാര്യങ്ങളാണ് പറയാനുള്ളത്. 1. യുദ്ധം ഒരിക്കലും തമാശയോ, എന്റര്‍ടെയ്‌നിങോ അല്ല.2. ഹിന്ദി ആളുകള്‍ക്ക് മനസിലാവാത്ത ഭാഷയല്ല.3. ഇന്ത്യയെയും പാകിസ്ഥാനെയും കുറിച്ചുള്ള നിലപാട് അറിവില്ലായ്മയില്‍ നിന്നും വംശീയവാദത്തില്‍ നിന്നും ഉണ്ടായതാണ്.4. ഇവിടെ നഷ്ടമായിരിക്കുന്നത് മനുഷ്യ ജീവനുകളാണ്, വല്ലാത്ത തമാശയുമായി വരരുത് എന്നായിരുന്നു സ്വരയുടെ ട്വീറ്റ്.

ഇന്ത്യയും പാകിസ്ഥാനും യുദ്ധത്തിന്റെ വക്കില്‍ നിന്നും നടങ്ങിയെന്നും പിന്നീട് സ്വര ട്വീറ്റ് ചെയ്തു. നോഹയുടെ ട്വീറ്റിനെതിരെ ലോകവ്യാപകമായി വലിയ വിമര്‍ശനമാണ് ഉണ്ടായത്. വൃത്തികെട്ട 'ഹാസ്യ'മായിപ്പോയെന്നും വിവരക്കേടാണ് കോമഡിയെന്ന പേരില്‍ വിളമ്പുന്നതെന്നും സഹതാരങ്ങള്‍ വിമര്‍ശനവുമായി എത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

മൂന്നാംഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍; ചിലയിടത്ത് ഇഞ്ചോടിഞ്ച്; ജനവിധി തേടുന്നവരില്‍ പ്രമുഖരും

ഓടുന്ന ട്രെയിനില്‍ വച്ച് യുവതിയെ മുത്തലാഖ് ചൊല്ലി; ഭര്‍ത്താവ് മുങ്ങി

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന