ചലച്ചിത്രം

ഐശ്വര്യ ലക്ഷ്മിയുടെ തുടക്കം മോഹന്‍ലാലിനൊപ്പം; വീഡിയോ കണ്ട് ഞെട്ടി ആരാധകര്‍; വൈറല്‍

സമകാലിക മലയാളം ഡെസ്ക്

നായകന്മാരും നായികമാരുമായി സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നവര്‍ വിരളമാണ്. റോളുകള്‍ക്ക് വേണ്ടി അലഞ്ഞും ചെറിയ വേഷങ്ങള്‍ ചെയ്തുമെല്ലാമാണ് ഭൂരിഭാഗം പേരും സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തുന്നത്. സിനിമയില്‍ തന്റേതായ സ്ഥാനം നേടാന്‍ അവര്‍ക്ക് വളരെ അധികം ബുദ്ധിമുട്ടും അനുഭവിക്കേണ്ടതായി വരും. എന്നാല്‍ കാലങ്ങള്‍ കഴിഞ്ഞ് പ്രേക്ഷകര്‍ സ്വീകരിച്ചു കഴിയുമ്പോള്‍ കടന്നുപോയ ബുദ്ധിമുട്ടേറിയ വഴികളെക്കുറിച്ച് ഓര്‍ക്കുന്നത് ആവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ ജയസൂര്യയ്ക്കും സൗബിനും ജോജു ജോര്‍ജിനുമെല്ലാം പറയാന്‍ ഇത്തരം കഥകള്‍ ധാരാളമാണ്. 

ആ കൂട്ടത്തില്‍ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. കുറച്ച് സിനിമകളില്‍ അഭിനയിച്ചിട്ടുള്ളെങ്കിലും മികച്ച നടി എന്ന പേര് നേടാന്‍ ഐശ്വര്യയ്ക്കായി. മായാനദി, വരത്തന്‍, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയ ചിത്രങ്ങളിലെല്ലാം മികവുറ്റ പ്രകടനമാണ് താരം കാഴ്ചവെച്ചത്.മോഡലിങ്ങിലൂടെയാണ് ഐശ്വര്യ സിനിമയിലേക്ക് എത്തുന്നത്. എന്നാല്‍ ഇപ്പോള്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഒരു വീഡിയോ എത്തിയിരിക്കുകയാണ്. സിനിമയില്‍ എത്തുന്നതിന് മുന്‍പ് ഐശ്വര്യ മോഹന്‍ലാലിനൊപ്പം അഭിനയിച്ച പരസ്യചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. 

2013 ലാണ് പരസ്യം ചിത്രീകരിക്കുന്നത്. പരസ്യത്തിന്റെ അവസാനമാണ് ഐശ്വര്യ എത്തുന്നത്. ഫോര്‍മല്‍ വേഷത്തില്‍ പുഞ്ചിരിച്ച് മോഹന്‍ലാലിന്റെ സമീപത്ത് നില്‍ക്കുകയാണ് ഐശ്വര്യ. പ്രിയ താരത്തെ പരസ്യത്തില്‍ കണ്ടതോടെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ ഷെയര്‍ ചെയ്യുന്നത്. 

മോഡലിങ്ങിലൂടെയാണ് താന്‍ സിനിമയില്‍ എത്തിയത് എന്ന് ഐശ്വര്യ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ടെങ്കിലും മോഹന്‍ലാലിനൊപ്പം അഭിനയിച്ച കാര്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 2017 ല്‍ നിവിന്‍ പോളിയുടെ നായികയായി  ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേളയിലൂടെയാണ് ഐശ്വര്യ എത്തുന്നത്. ആഷിഖ് അബുവിന്റെ മായാനദിയിലൂടെയാണ് താരം മികവ് തെളിയിക്കുന്നത്. അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവാണ് ഇനി പുറത്തെത്താനുള്ള സിനിമ. ഇതില്‍ കാളിദാസ് ജയറാമിന്റെ നായികയായിട്ടാണ് എത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു