ചലച്ചിത്രം

'ആ ഭയത്തെ ഞാന്‍ അതിജീവിച്ചു, യാത്ര ഇനിയും തുടരും'; ഓരോ നിമിഷവും അറിഞ്ഞ് ജീവിക്കുകയാണെന്ന് സൊനാലി ബിന്ദ്ര

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഭയത്തെ അതിജീവിക്കാന്‍ അര്‍ബുദം സഹായിച്ചുവെന്ന് ബോളിവുഡ് താരം സൊനാലി ബിന്ദ്ര. ജീവിച്ചിരിക്കുന്നുവെന്നതാണ് ഏറ്റവും വലിയ കാര്യം. യാത്ര ഇനിയുമേറെ തുടരാനുണ്ടെന്നും താരം പറഞ്ഞു.  ഭയവും ആശങ്കകളും ജീവിതത്തില്‍ പലപ്പോഴും അലട്ടിയിട്ടുണ്ട്. എന്നാല്‍ അര്‍ബുദം തിരിച്ചറിഞ്ഞതോടെ എങ്ങനെയും ജീവിതത്തിലേക്ക് തിരികെ വരണമെന്ന വാശിയായി മാറി. 

രോഗം സ്ഥിരീകരിച്ചപ്പോള്‍ ആദ്യം വലിയ നടുക്കമായിരുന്നു. എന്ത് കൊണ്ടാണ് എനിക്ക് ഇങ്ങനെ വന്നതെന്നായിരുന്നു ആദ്യം ചിന്തിച്ചത്. മനഃശാസ്ത്രജ്ഞയെ കണ്ടതാണ് ആത്മവിശ്വാസം വീണ്ടെക്കാന്‍ സഹായിച്ചതെന്നും താരം വെളിപ്പെടുത്തി. തുറന്ന് സംസാരിച്ചു കഴിഞ്ഞപ്പോള്‍ വലിയ ഭാരം ഒഴിഞ്ഞ് പോയതു പോലെ തോന്നി. കുടുംബവും സുഹൃത്തുക്കളുമാണ് അര്‍ബുദത്തിനെതിരെയുള്ള പോരാട്ടത്തില്‍ തന്റെ കരുത്തായി നിലകൊണ്ടതെന്നും ലോകത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും താരം പറഞ്ഞു.

ആറ് മാസത്തിലേറെയാണ്  ആത്മവിശ്വാസത്തോടെ സൊനാലി അര്‍ബുദത്തെ ചെറുത്ത് നിന്നത്. രോഗത്തെ അതിജീവിച്ച സൊനാലിക്ക് ഇന് തുടര്‍ ചെക്കപ്പുകള്‍ മാത്രമാണ് ഉള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍; ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍

പശ്ചിമ ഘട്ട മലനിരകളിലെ കാഴ്ചകള്‍ ആസ്വദിക്കാം; പുനലൂര്‍- ചെങ്കോട്ട പാതയിലെ പ്രത്യേക എസി ട്രെയിന്‍ ഇന്നുമുതല്‍ - വീഡിയോ

'മലയാളം സംസാരിക്കുന്ന മെലിഞ്ഞ ആള്‍, ഒച്ചവെച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണി'; കാസര്‍കോട് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്കായി തിരച്ചില്‍

ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ടു; തമിഴ്‌നാട്ടിൽ ലോറിക്ക് പിന്നിൽ ബസിടിച്ച് നാല് മരണം

ഹെല്‍മെറ്റ് ധരിച്ചത് കൊണ്ട് മാത്രം കാര്യമില്ല!, ആഘാതം കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം; മുന്നറിയിപ്പ്