ചലച്ചിത്രം

ടൊവിനോയെ വോട്ടു ചെയ്യാന്‍ പഠിപ്പിച്ച് കളക്ടര്‍ അനുപമ; ഇതു വളരെ സിമ്പിളെന്ന് താരം

സമകാലിക മലയാളം ഡെസ്ക്

വിവിപാറ്റ് യന്ത്രത്തെ നടന്‍ ടൊവിനോ തോമസിന് പരിചയപ്പെടുത്തി തൃശൂര്‍ കളക്റ്റര്‍ ടി.വി അനുപമ. ഞായറാഴ്ച കളക്ടറേറ്റില്‍ എത്തിയ താരത്തെയാണ് കളക്ടര്‍ വോട്ട് ചെയ്യാന്‍ 'പഠിപ്പിച്ചത്'. ഇത്തവണ പോളിങ് ബൂത്തില്‍ ചെല്ലുമ്പോള്‍ ഒരു പുത്തന്‍ ഉപകരണംകൂടി കാണാനാവുമെന്നും അത് ഇതാണെന്നും വിവിപാറ്റ് യന്ത്രം ചൂണ്ടി കളക്ടര്‍ പറഞ്ഞുകൊടുത്തു. ജില്ലയുടെ വോട്ടിങ് അംബാസഡറായി ടൊവിനോയെ തെരഞ്ഞെടുത്തതിന്റെ ഭാഗമായാണ് താരം കളക്ടറേറ്റില്‍ എത്തിയ വിവി പാറ്റ് മെഷീനെക്കുറിച്ച് മനസിലാക്കിയത്.

കളക്ടര്‍ പറഞ്ഞു കൊടുത്ത നിര്‍ദേശങ്ങള്‍ പ്രകാരം വോട്ട് ചെയ്യാനും താരം മറന്നില്ല. മെഷീനിലെ സ്വിച്ചില്‍ അമര്‍ത്തിയപ്പോള്‍ ബീപ്പ് ശബ്ദവും മറുപടിരസീതുമെത്തി. ഇത്രയേ ഉള്ളൂ എന്ന് കളക്ടര്‍ പറഞ്ഞപ്പോള്‍ ഇതു വളരെ സിമ്പിളാണെന്നായിരുന്നു ടൊവിനോയുടെ മറുപടി. മെഷീനിനെക്കുറിച്ച് ടൊവിനോയ്ക്ക് വിശദമാക്കിക്കൊടുക്കാനും കളക്ടര്‍ മറന്നില്ല. ഇനി സാമൂഹ്യമാധ്യമങ്ങളിലൂടെ ടൊവിനോയാകും ജനാധിപത്യത്തിന്റെ സന്ദേശം പകരുക. 

'വോട്ട് ഓരോ പൗരന്റെയും കടമയാണ്. പ്രത്യേകിച്ച് ജനാധിപത്യരാജ്യത്ത്. അതുകൊണ്ട്, പുതിയ മെഷീനില്‍ വോട്ടുചെയ്യാന്‍ എല്ലാവരും പഠിക്കണം. കാര്യം വളരെ സിമ്പിളാണ്' എന്ന് പറഞ്ഞുകൊണ്ടാണ് ടൊവിനോ മടങ്ങിയത്. തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനും താരം മറന്നില്ല. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പുതിയ വിവിപാറ്റ് മെഷീനെക്കുറിച്ച് ജനങ്ങളെ അറിയിക്കുന്നതിന് വേണ്ടിയാണ് തൃശ്ശൂരുകാരനായ ടൊവിനോയെ ജില്ലയുടെ വോട്ടിങ് അംബാസിഡറായി തെരഞ്ഞെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം