ചലച്ചിത്രം

'നിങ്ങ പാടടാ...' എന്ന് ആരാധകന്‍ വിളിച്ച് പറഞ്ഞു: 'ഞാന്‍ പാടൂടാ' എന്ന മറുപടിയും പാട്ടും ഒപ്പമായിരുന്നു

സമകാലിക മലയാളം ഡെസ്ക്

വേദിയില്‍ നില്‍ക്കുന്ന നടന്‍ ജോജു ജോര്‍ജിനോട് നിങ്ങ പാടടാ എന്ന് ആരാധകന്‍ വിളിച്ച് പറഞ്ഞു. ഉടന്‍ ഞാന്‍ പാടൂടാ എന്ന് പറയുകയും പാട്ടും ഒപ്പമായിരുന്നു. അടിപൊളിയായി് പാടുകയും ചെയ്തു താരം. ജോസഫില്‍ പാടി കഴിവ് തെളിയിച്ച അതേ പാട്ടാണ് ജോജു വേദിയിലും പാടി കയ്യടി നേടിയത്. 

വനിത ഫിലിം അവാര്‍ഡില്‍ പങ്കെടുക്കുകയായിരുന്നു ജോജു. അതിനിടെയാണ് സദസില്‍ നിന്നും ജോജുവിനോടു പാട്ടുപാടണമെന്ന ആവശ്യം ഉയര്‍ന്നത്. മ്യൂസിക് ഇല്ലാതെ പാടാമെന്നു ജോജുവും മറുപടി നല്‍കി. എന്നാല്‍ പെട്ടന്ന് കൂട്ടത്തില്‍ ആരോ വിളിച്ചു പറഞ്ഞു. 'നിങ്ങ പാടടാ...' ഉടന്‍ തന്നെ ജോജുവിന്റെ കുറിക്കു കൊള്ളുന്ന മറുപടി എത്തി. 'ഞാന്‍ പാടൂടാ...' ജോജുവിന്റെ ഗംഭീര മറുപടിയ്ക്ക് നിറഞ്ഞ കയ്യടിയായിരുന്നു സദസില്‍ നിന്നും ലഭിച്ചത്. 

തുടര്‍ന്ന് ജോസഫില്‍ താന്‍ പാടിയ ഗാനം ജോജു വേദിയില്‍ ആലപിക്കുകയും ചെയ്തു. ഏതാനും സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ജോജുവിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ജോജു വെറും മാസല്ല, മരണമാസാണെന്നാണ് പലരുടെയും കമന്റുകള്‍. നിരവധി പേരാണ് ജോജുവിന്റെ ഈ വിഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്