ചലച്ചിത്രം

റിമി ടോമിയുടെ ഗാനമേളയ്ക്കിടെ സ്‌റ്റേജില്‍ അടിപിടി: പൊലീസ് ലാത്തിവീശി, റിമി കാറില്‍ കയറി രക്ഷപ്പെട്ടു, വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ഗായിക റിമി ടോമിയും സംഘവും നയിച്ച ഗാനമേളയ്ക്കിടെ സംഘര്‍ഷം. പരിപാടി അലങ്കോലമായി, ആളുകള്‍ അക്രമാസക്തരായപ്പോള്‍ പൊലീസ് ലാത്തിവീശി. കരുനാഗപ്പള്ളി തഴവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ഉത്സവാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഗാനമേളയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. 

ഗാനമേള നടക്കുന്നതിനിടെ ഒരു യുവാവ് കാണികള്‍ക്കിടയിലൂടെ സ്‌റ്റേജില്‍ കയറി വന്ന് ഗായകനൊപ്പം നൃത്തം ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഇയാളെ ഗായകന്‍ വിലക്കിയെങ്കിലും യുവാവ് താഴെയിറങ്ങാന്‍ കൂട്ടാക്കാതെ നൃത്തം തുടരുകയായിരുന്നു. ഇതോടെ ഗാനമേള ഇടയ്ക്ക് വെച്ച് നിര്‍ത്തി. 

തുടര്‍ന്ന് യുവാവിനെ സംഘാടകര്‍ താഴെയിറക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. യുവാവിന്റെ കൂടെ വന്നവരും സംഘാടകരും തമ്മില്‍ അടിപിടിയായി. ഒടുവില്‍ പൊലീസ് ലാത്തി വീശി.

ഉന്തിലും തള്ളിലും ഗാനമേള സംഘത്തിന്റെ വാദ്യോപകരണങ്ങള്‍ പലതിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. നിരവധി നാട്ടുകാര്‍ക്കും പരിക്കേറ്റു. അതേ സമയം സംഘര്‍ഷം കടുത്തതോടെ റിമി ടോമി കാറില്‍ കയറി രക്ഷപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു