ചലച്ചിത്രം

'ഹലോ, സല്‍മാന്‍ ഖാന്‍ അല്ലേ'? ഇത്തവണ ചമ്മിയത് സാക്ഷാല്‍ അമിതാഭ് ബച്ചന്‍ തന്നെ !!

സമകാലിക മലയാളം ഡെസ്ക്

മിതാഭ് ബച്ചനും സല്‍മാന്‍ ഖാനുമായി എന്തെങ്കിലും സാമ്യമുണ്ടോ? ഉണ്ടെന്ന് ആരാധകര്‍ക്ക് തോന്നിപ്പോയാല്‍ പിന്നെ ഒന്നും ചെയ്യാനില്ല. അതേയെന്ന് തലകുലുക്കി പുഞ്ചിരിക്കുക മാത്രമാണ് വഴിയെന്നാണ് സാക്ഷാല്‍ അമിതാഭ് ബച്ചന്‍ തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്.

ഗ്ലാസ്‌ഗോയിലെ നടപ്പാതയില്‍ കൂടി നടന്ന് പോയ ബിഗ്ബിയ്ക്ക് സമീപത്തേക്ക് പെട്ടെന്ന് ഒരു കാര്‍ വന്നു നിന്നു. കയ്യ് പുറത്തേക്ക് വീശി സന്തോഷം പ്രകടിപ്പിച്ച ആരാധകന്‍ ചോദിച്ച ആദ്യ ചോദ്യം പക്ഷേ ബിഗ്ബിയെ തകര്‍ത്തു കളഞ്ഞു. ഹലോ സല്‍മാന്‍ ഖാന്‍, സുഖമല്ലേ എന്നായിരുന്നു ആ ചോദ്യം. അതേയെന്ന അര്‍ത്ഥത്തില്‍ കൈവീശി പുഞ്ചിരിച്ച് താന്‍ നടന്ന് നീങ്ങി. വേറെന്ത് ചെയ്യാനാണെന്നായിരുന്നു ഷാരൂഖ് ഖാനോട് ബിഗ്ബിയുടെ ചോദ്യം. ഷാരൂഖ് എന്ത് പറയാന്‍. ടെലിവിഷന്‍ പരിപാടി കൂട്ടച്ചിരിയില്‍ മുങ്ങി. 

ടൊവിനോയുടെ അടുത്തേക്ക് ഉണ്ണിമുകുന്ദാ എന്ന് വിളിച്ച് ഓടി വന്ന ആരാധികയുടെ കഥ അദ്ദേഹം തന്നെ പങ്കുവച്ചിരുന്നു. ദുല്‍ഖറുമൊത്ത് വിമാനത്താവളത്തില്‍ നില്‍ക്കുമ്പോഴായിരുന്നു ഈ അനുഭവമെന്നും ടൊവീനോ നേരത്തേ വെളിപ്പെടുത്തിയിരുന്നു. നമ്മളെയൊക്കെ ആളുമാറിപ്പോകുന്നത് സമ്മതിക്കാം. സാക്ഷാല്‍ അമിതാഭ് ബച്ചനെ വരെ ആളുകള്‍ക്ക് മാറിപ്പോകുന്നുണ്ടെന്നാണ് രസകരമായ കാര്യമെന്നാണ് ട്വിറ്ററേനിയന്‍സ് പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്