ചലച്ചിത്രം

'എന്നെ തിരിഞ്ഞു നോക്കിക്കൊണ്ടാണ് ലാല്‍ പോകുന്നത്, ആ സമയത്ത് ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നു'

സമകാലിക മലയാളം ഡെസ്ക്

ണ്‍സ്‌ക്രീനില്‍ മാത്രമല്ല ഓഫ് സിക്രീനിലും മോഹന്‍ലാലും കവിയൂര്‍ പൊന്നമ്മയും അമ്മയേയും മകനേയും പോലെ തന്നെയാണ്. മോഹന്‍ലാലിന്റെ അമ്മയാണ് കവിയൂര്‍പൊന്നമ്മയെന്ന് വിശ്വസിക്കുന്നവരും നിരവധിയാണ്. ലാലിന്റെ അമ്മയായി മാത്രം അഭിനയിച്ചാല്‍ മതിയെന്ന് പലരും തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് കവിയൂര്‍ പൊന്നമ്മ പറയുന്നത്. ലാലിനെ കുട്ടാ എന്നാണ് വിളിക്കുന്നതെന്നും താന്‍ പ്രസവിച്ചില്ലെങ്കിലും സ്വന്തം മോനെപ്പോലെ തന്നെയാണെന്നുമാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കവിയൂര്‍ പൊന്നമ്മ പറയുന്നത്. 

'ലാലിന്റെ ഫാമിലിയായിട്ടും ഒരുപാട് അടുപ്പമുണ്ട്. ചില പൊതുപരിപാടികളിലൊക്കെ പോകുമ്പോള്‍ ചില അമ്മമാര്‍ വന്നു ചോദിക്കും. മോനെ കൊണ്ടു വന്നില്ലെയെന്ന്. ഏതു മോനെന്നു ചോദിക്കുമ്പോള്‍ പറയുന്നത് മോഹന്‍ലാലിന്റെ പേരാണ്. പല പ്രായമായ ആളുകളും വിചാരിച്ചിരിക്കുന്നത് മോഹന്‍ലാല്‍ എന്റെ മകനാണെന്നാണ്.'

മോഹന്‍ലാലിന്റെ എക്കാലത്തേയും മികച്ച സിനിമയായി വിലയിരുത്തുന്ന കിരീടത്തിലും അമ്മയായി എത്തിയത് പൊന്നമ്മയായിരുന്നു. സിനിമയില്‍ തിലകന്‍ മോഹന്‍ലാലിനെ വീട്ടില്‍ നിന്ന് പുറത്താക്കുന്ന രംഗമുണ്ട്. ഇത് അഭിനയിക്കുമ്പോള്‍ ഹൃദയം നുറുങ്ങുന്ന വേദനയുണ്ടായി എന്നാണ് താരം പറയുന്നത്. 

'കിരീടത്തില്‍ തിലകന്‍ ചേട്ടനുമായി ലാല്‍ വഴക്കിട്ടു വീട്ടില്‍ നിന്നിറങ്ങിപ്പോകുന്ന സീനുണ്ട്. എനിക്കിവിടെ വേറെയും മക്കളുണ്ടെന്നു പറഞ്ഞു വീട്ടില്‍ നിന്ന് ഇറക്കിവിടുകയാണ്. എന്നെ തിരിഞ്ഞു നോക്കിക്കൊണ്ടാണ് ലാല്‍ നടക്കുന്നത്. ഞാന്‍ ഓടിച്ചെന്നു ലാലിനെ വിളിക്കുമ്പോള്‍ ലാല്‍ പറയുന്ന ഒരു ഡയലോഗുണ്ട്. എനിക്ക് എന്റെ ജീവിതം കൈവിട്ടു പോകുന്നു അമ്മേയെന്ന്. അത് ഷൂട്ട് ചെയ്യുന്ന സമയത്തു ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നു.' കവിയൂര്‍ പൊന്നമ്മ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു