ചലച്ചിത്രം

നടി കോവൈ സരള കമല്‍ഹാസന്റെ പാര്‍ട്ടിയില്‍ ചേര്‍ന്നു; 'നടീനടന്‍മാര്‍ക്ക് സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ മറ്റാരേക്കാളും മനസിലാവും'

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ; പ്രമുഖ തെന്നിന്ത്യന്‍ നടി കോവൈ സരള രാഷ്ട്രീയത്തിലേക്ക്. കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിയിലാണ് സരള ചേര്‍ന്നത്. വനിതാദിനാഘോഷത്തിന്റെ ഭാഗമായി മക്കള്‍ നീതി മയ്യം ഓഫീസില്‍ നടന്ന ചടങ്ങില്‍വെച്ച് കമല്‍ഹാസന്റെ സാന്നിധ്യത്തിലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. 

മക്കള്‍ നീതി മയ്യം സമൂഹത്തില്‍ മാറ്റം കൊണ്ടുവരും.സിനിമാനടന്‍മാര്‍ രാഷ്ട്രീയത്തിലേക്ക് വരുന്നത് നല്ല പ്രവണതയാണ്. വൈവിധ്യങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടീനടന്‍മാര്‍ക്ക് സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ മറ്റാരേക്കാളും ഉള്‍ക്കൊള്ളാനും സങ്കടങ്ങള്‍ ഒപ്പാനും പറ്റും. കമല്‍ഹാസന്റെ പാര്‍ട്ടിയെ ഇഷ്ടപ്പെടുന്നതും ഇതുകൊണ്ടാണെന്നും കോവൈ സരള വ്യക്തമാക്കി. 

കോമഡി കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് കോവൈ സരള. കുഞ്ചാക്കോബോബന്‍- ശാലിനി ജോഡികള്‍ അഭിനയിച്ച നിറത്തിലൂടെയാണ് മലയാളത്തില്‍ ശ്രദ്ധേയയാകുന്നത്. വിവിധ ഭാഷകളിലായി 750 ഓളം സിനിമകളില്‍ സരള അഭിനയിച്ചിട്ടുണ്ട്. ഇവരെ കൂടാതെ നടിമാരായ ശ്രീപ്രിയ, കമിലനാസര്‍ എന്നിവരും പാര്‍ട്ടിയിലെ അംഗങ്ങളാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു