ചലച്ചിത്രം

വീണ്ടും ഞെട്ടിക്കാന്‍ ജോജു; ജോഷിയുടെ കാട്ടാളന്‍ പൊറിഞ്ചുവിലെ ലുക്ക് പുറത്ത്

സമകാലിക മലയാളം ഡെസ്ക്

ജോസഫിന് ശേഷം ജോജു ജോര്‍ജ് പ്രധാന വേഷത്തില്‍ എത്തുന്ന കാട്ടാളന്‍ പൊറിഞ്ചുവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ജോഷിയാണ് ചിത്രം ഒരുക്കുന്നത്. ചെമ്പന്‍ വിനോദും നൈല ഉഷയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

2015 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ലൈല ഓ ലൈലയ്ക്ക് ശേഷമുള്ള ജോഷിയുടെ സിനിമയാണ് ഇത്. അഭിലാഷ് എന്‍. ചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. പ്രമുഖ നിര്‍മാതാവായ ഡേവിഡ് കാച്ചപ്പിള്ളിയാണ് നിര്‍മാണം. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജേക്‌സ് ബിജോയ് ആണ്. 

ജോസഫിനും ജൂണിനും ശേഷം ജോജു പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ഇത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രങ്ങളിലാണ് ജോസഫ് ഇടംപിടിച്ചത്. ജൂണ്‍ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ജോസഫിലേയും സനല്‍കുമാര്‍ ശശിധരന്റെ ചോലയിലേയും പ്രകടനത്തിനും ജോജുവിന് മികച്ച സ്വഭാവനടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്