ചലച്ചിത്രം

ഗ്രൂമിങ്ങിലും പോത്തേട്ടന്‍സ് ബ്രില്ല്യന്‍സ്;  മാത്യു ഫ്രാങ്കിയായത് ഇങ്ങനെ (വിഡിയോ) 

സമകാലിക മലയാളം ഡെസ്ക്

കുമ്പളങ്ങി നൈറ്റ്‌സ് ആഘോഷമാക്കിയ പ്രേക്ഷകര്‍ ഇപ്പോള്‍ ഭാവന സ്റ്റുഡിയോസ് പുറത്തുവിടുന്ന ചിത്രത്തിന്റെ അണിയറ വിശേഷങ്ങള്‍ കാണാനാണ് ആകാംഷയോടെ കാത്തിരിക്കുന്നത്. കുമ്പളങ്ങി ടീം ഒന്നിച്ച അഭിമുഖ വിഡിയോയും അന്നയുടെയും നൈലയുടെയും വിശേഷങ്ങളുമെല്ലാം പിന്നിട്ട് കുമ്പളങ്ങിയിലെ നാല് സഹോദരന്മാരില്‍ ഏറ്റവും ഇളയ ആളായ ഫ്രാങ്കിയുടെ വിശേഷങ്ങളിലേക്കാണ് എത്തിയിരിക്കുന്നത്. 

തിരുവാങ്കുളം സ്വദേശിയായ 15കാരന്‍ മാത്യൂ തോമസിനെ ഫ്രാങ്കിയാക്കി മാറ്റിയ വിശേഷങ്ങളാണ് വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഓഡിഷന്‍ മുതല്‍ ഷൂട്ടിങ്ങിലെ പ്രകടനം വരെ കാണിക്കുന്ന വിഡിയോ ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. കാണുന്ന ഓരോ ഷോട്ടിനും പിന്നിലുള്ള അദ്ധ്വാനം പറയാതെ പറയുന്നതാണ് ഈ വിഡിയോ.

സംവിധായകനും കുമ്പളങ്ങിയുടെ നിര്‍മ്മാതാവുമായ ദിലീഷ് പോത്തനാണ് ഫ്രാങ്കിക്ക് അഭിനയത്തിന്റെ പാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്നത്. ചെറിയ ചലനങ്ങള്‍ പോലും സൂക്ഷ്മമായി മനസിലാക്കികൊടുക്കാനുള്ള ദിലീഷ് പോത്തന്റെ കഴിവിനെയാണ് വിഡിയോ കണ്ടവരെല്ലാം പ്രശംസിക്കുന്നത്. സിനിമയിലെയും ഒഡിഷനിലെയും ഫ്രാങ്കിയുടെ പ്രകടനത്തെ അഭിനന്ദിക്കുന്നതിനൊപ്പം ഗ്രൂമിങ്ങിലെ പോത്തേട്ടന്‍ ബ്രില്ല്യന്‍സിനെക്കുറിച്ചും കമന്റ് ബോക്‌സ് നിറയുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്