ചലച്ചിത്രം

തമിഴിൽ വീണ്ടും ജീത്തു ജോസഫ് മാജിക് ഒരുങ്ങുന്നു; കാർത്തിയും ജ്യോതികയും പ്രധാനവേഷങ്ങളിൽ 

സമകാലിക മലയാളം ഡെസ്ക്

ദൃശ്യം റീമേക്ക് 'പാപനാശ'ത്തിന് ശേഷം തമിഴിൽ വീണ്ടും ഒരു ജീത്തു ജോസഫ് ചിത്രമൊരുങ്ങു. ചിത്രത്തിൽ കാർത്തിയും ജ്യോതികയും പ്രധാനവേഷങ്ങളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ‌. 

നായികനായകന്മാരായല്ല ഇരുവരും എത്തുന്നതെന്നും തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളായിരിക്കും അവതരിപ്പിക്കുകയെന്നുമാണ് റിപ്പോർട്ടുകൾ. ജീത്തു ജോസഫിനൊപ്പം റെനിൽ ഡിസിൽവയും മണികണ്ഠനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. 

ഔദ്യോ​ഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും കുടുംബ ചിത്രത്തിനായി ജീത്തു ഇരുവരെയും സമീപിച്ചെന്നാണ് വാർത്തകൾ. ​ഗോസിപ്പുകൾ സത്യമായെങ്കിൽ ഏട്ടത്തിയമ്മയും അനിയനും ഒന്നിക്കുന്ന ആദ്യ ചിത്രമായിരിക്കും ഇത്. രാകുൽ പ്രീത് സിംഗിനൊപ്പം അഭിനയിച്ച ​ദേവയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ കാർത്തി ചിത്രം. വിദ്യാ ബാലൻ നായികയായ ബോളിവുഡ് ചിത്രം തുമാരി സുലുവിൻ്റെ തമിഴ് പതിപ്പായ കാട്രിൻ മൊഴിയായിരുന്നു ജ്യോതിക ഒടുവിൽ അഭിനയിച്ചത്. 

കാളിദാസ് ജയറാമും അപർണ ബാലമുരളിയും പ്രധാന ‌വേഷത്തിലെത്തിയ മിസ്റ്റർ ആൻഡ് മിസിസ് റൗഡിയാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത അവസാന ചിത്രം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

പുല്ലും വൈക്കോല്‍ കെട്ടുമൊക്കെ ചെറുത്!, ഇതാ കൂറ്റന്‍ അലമാരയുമായി സ്‌കൂട്ടര്‍ യാത്ര; അതും ഒറ്റക്കൈയില്‍- വൈറല്‍ വീഡിയോ

മൂന്നാംഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍; ചിലയിടത്ത് ഇഞ്ചോടിഞ്ച്; ജനവിധി തേടുന്നവരില്‍ പ്രമുഖരും

ഓടുന്ന ട്രെയിനില്‍ വച്ച് യുവതിയെ മുത്തലാഖ് ചൊല്ലി; ഭര്‍ത്താവ് മുങ്ങി

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്