ചലച്ചിത്രം

നടന്‍ രവി പ്രകാശിനെതിരേ വിജയലക്ഷ്മി;  ചികിത്സാ സഹായം നല്‍കി മോശമായി പെരുമാറാന്‍ ശ്രമമെന്ന് പരാതി

സമകാലിക മലയാളം ഡെസ്ക്

ബാംഗളൂര്‍; കന്നഡ നടന്‍ റാം എന്ന രവി പ്രകാശിനെതിരേ നടി വിജയലക്ഷ്മി രംഗത്ത്. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ കഴിയുന്നതിനിടെയാണ് രവി പ്രകാശ് ഉപദ്രവിക്കുന്നു എന്നാരോപിച്ച് വിജയലക്ഷ്മി പൊലീസിനെ സമീപിച്ചത്. ചികിത്സാ ആവശ്യങ്ങള്‍ക്കായി ഒരു ലക്ഷം രൂപ നല്‍കിയതിന് ശേഷം എല്ലാ ദിവസവും ആശുപത്രിയില്‍ വന്ന് കാണുകയും തുടര്‍ച്ചയായി മെസേജ് അയക്കുകയും ചെയ്തു എന്നാണ് ആരോപണം. ഇത് തന്നെ മാനസികമായി ബുദ്ധിക്കുന്നുണ്ടെന്നും വിജയലക്ഷ്മി പറഞ്ഞു. എന്നാല്‍ പരാതി എഴുതി നല്‍കാത്തതിനാല്‍ രവി പ്രകാശിനെതിരേ കേസ് ഫയല്‍ ചെയ്തിട്ടില്ല. 

ജയദേവ് ഹോസ്പിറ്റലില്‍ കഴിയുന്ന വിജയലക്ഷ്മിയെ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് രവി പ്രകാശ് കാണാന്‍ എത്തുന്നത്. ചികിത്സയ്ക്കായി ഒരു ലക്ഷം രൂപ നല്‍കി. ഇതിന് ശേഷം എല്ലാ ദിവസവും ആശുപത്രിയില്‍ എത്തുകയും  തുടര്‍ച്ചയായി സന്ദേശങ്ങള്‍ അയക്കാനും തുടങ്ങി. ഇത് സഹിക്കാനാവാതെയാണ് പൊലീസില്‍ വിവരം അറിയിച്ചത്. കൂടാതെ മറ്റൊരു ആശുപത്രിയിലേക്ക് മാറുകയും ചെയ്തു. 

എന്നാല്‍ രവി പ്രകാശ് ആരോപണങ്ങള്‍ തള്ളി. അവര്‍ എന്തിനാണ് പൊലീസിനെ വിളിച്ചത് എന്ന് തനിക്ക് അറിയില്ല എന്നാണ് രവി പ്രകാശ് പറയുന്നത്. താന്‍ പുട്ടെനഹള്ളിയിലെ പൊലീസിനെ കണ്ട് എന്താണ് സംഭവിച്ചത് എന്ന് വ്യക്തമാക്കി. വിജയലക്ഷ്മിയുമായി ഇതുവരെ സംസാരിച്ചിട്ടില്ലെന്ന് മെസേജുകളും ഫോണ്‍കോള്‍ റെക്കോഡും കാണിച്ച് രവി പ്രകാശ് പറയുന്നു. രമ്യ ചൈത്ര കാല, മേഘവ മേഘവ എന്നീ ചിത്രങ്ങളിലാണ് രവി പ്രകാശ് നായകനായി അഭിനയിച്ചത്. പത്ത് വര്‍ഷം മുന്‍പായിരുന്നു ഇത്. കരിയറില്‍ മുന്‍തൂക്കം ലഭിക്കാതെ ആയതോടെ റാം എന്ന പേരു മാറ്റി രവി പ്രകാശ് എന്നാക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളില്‍ കീടനാശിനിയുടെ അംശം; റിപ്പോര്‍ട്ടുകള്‍ തള്ളി എഫ്എസ്എസ്‌എഐ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും