ചലച്ചിത്രം

നിക്ക് സമ്മാനമായി നല്‍കിയത് മൂന്ന് കോടിയുടെ കാര്‍: സൂപ്പര്‍ ഭര്‍ത്താവെന്ന് വിശേഷിപ്പിച്ച് പ്രിയങ്ക

സമകാലിക മലയാളം ഡെസ്ക്

പ്രിയങ്ക ചോപ്രയ്ക്ക് എപ്പോഴും സമ്മാനങ്ങള്‍ നല്‍കി സന്തോഷിപ്പിക്കുന്ന മാതൃകാ ഭര്‍ത്താവ് നിക്ക് ജൊനാസ് ഇത്തവണ ഒരു കാറാണ് നിക് സമ്മാനമായി നല്‍കിയത്. അതും മൂന്ന് കോടി രൂപ വിലമതിക്കുന്ന മെഴ്‌സിഡസ് മെയ്ബാച്ച് കാര്‍ സമ്മാനമായി നല്‍കിയാണ് അമേരിക്കന്‍ ഗായകനായ നിക്ക് ജോനാസ് പ്രിയങ്കയ്ക്ക് സര്‍പ്രൈസ് ഒരുക്കിയത്.

പ്രിയങ്ക, സോണാലി ബോസ് സംവിധാനം ചെയ്യുന്ന 'ദ സ്‌കൈ ഈസ് പിങ്ക്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയെത്തിയപ്പോഴാണ് നിക്കിന്റെ ഈ സര്‍പ്രൈസ് ഗിഫ്റ്റ്. തന്റെ ഭര്‍ത്താവ് പ്രണയപൂര്‍വ്വം സമ്മാനിച്ച കാറിന് 'എക്‌സ്ട്രാ ചോപ്ര ജോനാസ്' എന്നാണ് പ്രിയങ്ക പേര് നല്‍കിയിരിക്കുന്നത്. 

'ഭര്‍ത്താവ് നമ്പര്‍ വണ്‍ ആയപ്പോള്‍.. ഭാര്യയ്ക്ക് ഒരു മെയ്ബാച്ച് ലഭിച്ചു. എക്‌സ്ട്രാ ചോപ്ര ജൊനാസിനെ പരിചയപ്പെടത്തുന്നു. ഏറ്റവും മികച്ച ഭര്‍ത്താവ്,'- ഫോട്ടോ പങ്കുവെച്ചുകൊണ്ട് പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ എഴുതിയതാണിത്. പുതിയ കാറിനും ജൊനാസിനുമൊപ്പം നില്‍ക്കുന്ന ചിത്രവും പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടുണ്ട്. രണ്ട് പേരും വൈന്‍ ഗ്ലാസുകള്‍ പിടിച്ചാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. പ്രിയങ്കയുടെ കയ്യില്‍ തന്റെ വളര്‍ത്തുപട്ടിയുമുണ്ട്. 

ഇനിനിടെ ജോനാസ് ബ്രദേഴ്‌സിന്റെ 'സക്കര്‍' എന്ന ആല്‍ബം സോങ് ഏറെ ശ്രദ്ധിക്കപ്പെടുകയും യൂട്യൂബ് ബില്‍ബോര്‍ഡ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു. ചിത്രത്തില്‍ ജോനാസ് സഹോദരങ്ങള്‍ക്കൊപ്പം പ്രിയങ്കയും സോഫി ടര്‍ണറും ഡാനിയേല ജോനാസുമെല്ലാം അഭിനയിച്ചിരുന്നു. പ്രിയങ്കയും നിക്കും തമ്മിലുള്ള ഇന്റിമേറ്റ് രംഗങ്ങളും ഗ്ലാമര്‍ ബാത്തുമൊക്കെയായിരുന്നു സക്കറിന്റെ ഹൈലൈറ്റ്. 'സക്കറി'ലെ രംഗങ്ങളും പ്രിയങ്ക ആരാധകരുമായി പങ്കുവെച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത