ചലച്ചിത്രം

സണ്‍ഗ്ലാസും പിന്‍കഴുത്തിലെ ചന്ദ്രക്കലയും: വൈറലായി പ്രിയ വാര്യരുടെ പുതിയ ഫോട്ടോഷൂട്ട്

സമകാലിക മലയാളം ഡെസ്ക്

ഡാറ് ലൗവിന്റെ റിലീസും തുടര്‍ന്ന് ഒമര്‍ ലുലുവും നൂറിന്‍ ഷെരീഫുമായുമുളള അഭിപ്രായ വ്യത്യാസങ്ങളുമൊക്കെയായി ആകെ വിവാദങ്ങളില്‍പ്പെട്ടിരിക്കുകയാണ് പ്രിയ പ്രകാശ് വാര്യര്‍. ഇതിനിടെ തന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പ്രിയ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുകയാണ്. 6.7 മില്യണ്‍ ഫോളോവേഴ്‌സുള്ള സ്വന്തം ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

പുതിയ സ്റ്റൈലിലുള്ള ഫോട്ടോഷൂട്ട് ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് സ്‌ട്രൈപ്ഡ് പാന്റ്‌സിനൊപ്പം മഞ്ഞ ടോപ് ധരിച്ച് മികച്ച ലുക്കിലാണ് പ്രിയ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മുടി മുകളിലേക്ക് ഉയര്‍ത്തിക്കെട്ടിവെച്ച് തിരിഞ്ഞ് നില്‍ക്കുന്ന പ്രിയയുടെ ഫോട്ടോയ്ക്ക് സമൂഹമാധ്യമങ്ങളില്‍ വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. പിന്‍കഴുത്തിന് താഴെ ചെയ്തിരിക്കുന്ന മൂണ്‍ ടാറ്റൂ ഈ സ്റ്റൈലില്‍ ഏറെ മനോഹരമായിട്ടുണ്ട്.

ഏതായാലും ഇന്‍സ്റ്റഗ്രാമില്‍ പ്രിയയ്ക്ക് ലൈക്കുകള്‍ മാത്രമാണ്. മലയാളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് ഉള്ള താരം എന്ന പദവിയും പ്രിയയ്ക്ക് തന്നെ. ഒറ്റരാത്രി കൊണ്ടാണ് ആറ് ലക്ഷത്തിലധികം ഇവര്‍ക്ക് ആറ് ലക്ഷത്തിലേറെ ആരാധകരുണ്ടായതും. 

ഇന്റര്‍നെറ്റില്‍ സെന്‍സേഷനായി മാറിയ പ്രിയയെ നാഷ്ണല്‍ ക്രഷ് എന്നാണ് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വിശേഷിപ്പിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് പത്ത് ലക്ഷം ലൈക്‌സിന് മുകളിലാണ് ലഭിക്കുന്നത്. അതിനാല്‍ തന്നെ താരം ഇപ്പോള്‍  ഇന്‍സ്റ്റാഗ്രാം പരസ്യ രംഗത്തേക്കും വന്നിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിന്റെ ഇന്‍ഫ്‌ളുവന്‍സര്‍ മാര്‍ക്കറ്റിങിലൂടെയാണ് പ്രിയ രംഗത്ത് വന്നിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ