ചലച്ചിത്രം

'നിന്റെ കണ്ണില്‍ മാത്രമാണ് ഞാന്‍ പ്രണയം കണ്ടത്'; നിഗൂഢത നിറച്ച് വീണ്ടും പ്രിയ വാര്യര്‍; ശ്രീദേവി ബംഗ്ലാവിലെ രണ്ടാമത്തെ ടീസര്‍ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

പ്രിയ പ്രകാശ് വാര്യര്‍ നായികയായി എത്തുന്ന ഹിന്ദി ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ രണ്ടാമത്തെ ടീസര്‍ പുറത്ത്. നിഗൂഢത നിറഞ്ഞതാണ് ടീസര്‍. പ്രിയയുടെ പ്രണയമാണ് ടീസറില്‍ കാണിക്കുന്നത്. ആദ്യത്തെ ടീസര്‍ പോലെ ഇതിലും സംശയങ്ങള്‍ ബാക്കിയാണ്. പ്രിയയുടെ കാമുകന്റെ പ്രായമാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. 

ചിത്രത്തിലെ ആദ്യത്തെ ടീസര്‍ പ്രിയയുടെ കഥാപാത്രത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. അന്തരിച്ച പ്രമുഖ ബോളിവുഡ് നടി ശ്രീദേവിയുടെ മരണമാണ് ചിത്രത്തില്‍ പറയുന്നത് എന്നായിരുന്നു ആദ്യ ടീസര്‍ പുറത്തുവന്നതിന് പിന്നാലെ ഉയര്‍ന്നുവന്ന ആരോപണം. ബാത്ത്ടബ്ബിന് കിടക്കുന്ന പ്രിയയുടെ രംഗങ്ങളാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ഇതിനെതിരേ ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍ രംഗത്തുവന്നിരുന്നു. ഒരു സിനിമ താരത്തിന്റെ ജീവിതമാണ് ചിത്രത്തില്‍ പറയുന്നത് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. 

വലിയ മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശാന്ത് മാമ്പുള്ളിയാണ്. പൂര്‍ണമായി ലണ്ടനില്‍ ചിത്രീകരിക്കുന്ന സിനിമയില്‍ ടൈറ്റില്‍ കഥാപാത്രമായാണ് പ്രിയ എത്തുന്നത്. പ്രിയാംഷു ചാറ്റര്‍ജി, ആസിം അലി ഖാന്‍, മുകേഷ് റിഷി തുടങ്ങി ഹിന്ദിയിലെ പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. ആറാട്ട് എന്റര്‍ടെയ്ന്‍മെന്റ്ിന്റെ ബാനറില്‍ ചന്ദ്രശേഖര്‍ എസ്!.കെ, മനിഷ് നായര്‍, റോമന്‍ ഗില്‍ബെര്‍ട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മെയ് മാസം ചിത്രം തിയറ്ററുകളിലെത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ