ചലച്ചിത്രം

'നിങ്ങളുടെ ലിംഗത്തിന് എന്തെങ്കിലും തകരാറ് ഉണ്ടോ'; നെഞ്ചുലയ്ക്കുന്ന ഭാഷയില്‍ ട്രോളി പെണ്‍കുട്ടി; കരണ്‍ നല്‍കിയ മറുപടി

സമകാലിക മലയാളം ഡെസ്ക്

ന്നെ ട്രോളുന്നത് സംവിധായകന്‍ കരണ്‍ ജോഹറിന് ഇന്ന് ഒരു അപരിചിതമായ കാര്യമല്ല. ഫാഷന്‍ സെന്‍സിന്റെ കാര്യത്തിലും ലൈംഗികത്വത്തിന്റെ കാര്യത്തിലുമെല്ലാം നിരവധി പരിഹാസങ്ങളും വിമര്‍ശനങ്ങളും ട്രോളിന്റെ രൂപത്തില്‍ കരണ്‍ ജോഹറിനെ തേടിയെത്തിയിട്ടുണ്ട്.

ആത്മകഥയിലൂടെ താനൊരു സ്വവര്‍ഗാനുരാഗിയാണെന്ന് തുറന്നുപറഞ്ഞ് വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും കരണ്‍ മറുപടി നല്‍കിയിരുന്നു.
അടുത്തിടെ അര്‍ബ്ബാസ് ഖാനുമായുള്ള അഭിമുഖത്തില്‍ പരിഹാസങ്ങളോടും സോഷ്യല്‍ മീഡിയ ആക്രമണങ്ങളോടുമുള്ള നിലപാട് കരണ്‍ വ്യക്തമാക്കിയിരുന്നു. 

''നിങ്ങളുടെ ലിംഗത്തിന് എന്തെങ്കിലും തകരാറ് ഉണ്ടോ''. ഒരു പെണ്‍കുട്ടി ഒരിക്കല്‍ എന്നെ ട്രോളിയത് ഈ ചോദ്യത്തിലൂടെയാണെന്ന് കരണ്‍ പറയുന്നു. അതിന് ഞാന്‍ നല്‍കിയ മറുപടി ഇങ്ങനെ '' ഒരിക്കലുമില്ല. ഞാന്‍ പുരുഷന്‍ ആയാണ് ജനിച്ചത്. എന്റെ ഉള്ളിലൊരു സ്ത്രീയുണ്ട്. അത് എന്നെ കൂടുതല്‍ പുരുഷനാക്കുന്നു''. 

'ഒരുകാലത്ത് വിഷമിച്ചിരുന്നെങ്കിലും ഇപ്പോള്‍ ട്രോളുകള്‍ ബാധിക്കാറില്ലെന്ന് കരണ്‍ പറയുന്നു. ''ആദ്യമൊക്കെ ട്രോളുകള്‍ കാണുമ്പോള്‍, ദേഷ്യം വരുമായിരുന്നു. അസ്വസ്ഥനാകുമായിരുന്നു. എന്നാല്‍ പിന്നീട് സാധാരണസംഭവമായി തോന്നി. ഇപ്പോള്‍ സുന്ദരമായ ആനന്ദാനുഭൂതിയിലാണ്. എല്ലാ ദിവസവും ഇതേ ആനന്ദത്തോടെയാണ് ഞാന്‍ ഉണരുന്നത്' കരണ്‍ ജോഹര്‍ പറഞ്ഞു.

 താരങ്ങളെ എന്തുകൊണ്ട് സോഷ്യല്‍മീഡിയ വേട്ടയാടുന്നു എന്ന ചോദ്യത്തിനും കരണിന് മറുപടിയുണ്ട്. ചിലര്‍ അവരുടെ ജീവിതവുമായി മുന്നാട്ടുപോകും. മറ്റു ചിലര്‍ക്ക് മറ്റുളളവരുടെ ജീവിതമാണ് മനസ്സിനെ അലട്ടുന്നത്. അത്തരക്കാര്‍ ചെയ്യുന്ന പ്രവൃത്തികള്‍ എന്തുമാത്രം ഞങ്ങളെ പോലെയുളളവരുടെ ജീവിതത്തെ ബാധിക്കുന്നുണ്ട് എന്ന് ഇവര്‍ ചിന്തിക്കുന്നില്ല. ചിലപ്പോള്‍ ആ സമയം ജീവിതത്തിലെ മോശം അവസ്ഥയിലൂടെയായിരിക്കും കടന്നുപോകുന്നുണ്ടായിരിക്കുക. ഇതൊന്നും ആരും തിരിച്ചറിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്