ചലച്ചിത്രം

'മോഹൻലാൽ മുന്നിലെത്തിയതും ആന തുമ്പിക്കൈ ചുഴറ്റി ഒറ്റയടി ; സെറ്റാകെ ഞെട്ടിത്തരിച്ചു'

സമകാലിക മലയാളം ഡെസ്ക്

സിനിമയിലെ സംഘട്ടന രം​ഗങ്ങൾ പലപ്പോഴും അപകടം പിടിച്ചതാണ്. പരിക്കുകൾ നിത്യസംഭവങ്ങളുമാണ്. എന്നാൽ ഒരു ചിത്രത്തിന്റെ ഷൂട്ടിനിടെ നടൻ മോഹൻലാൽ ആനയുടെ ആക്രമണത്തിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. നടൻ ബാബു നമ്പൂതിരിയാണ് വർഷങ്ങൾക്ക് മുമ്പ് നടന്ന ആ സംഭവം വെളിപ്പെടുത്തിയത്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ബാബു നമ്പൂതിരിയുടെ വെളിപ്പെടുത്തൽ.

1986ൽ പുറത്തിറങ്ങിയ അടിവേരുകൾ എന്ന ചിത്രത്തിനിടെയായിരുന്നു സംഭവം. 'ഐ.വി ശശിയുടെ അസോസിയേറ്റ് ആയിരുന്ന അനിലാണ്  ചിത്രത്തിന്റെ സംവിധായകൻ. തെന്മലയായിരുന്നു ഷൂട്ടിംഗ്. കാട്ടിൽ മോഹൻലാൽ ഒരു കയറിൽ ആടുകയാണ്. ഒരറ്റത്തുനിന്നും മരത്തിൽ കെട്ടിയിരിക്കുന്ന കയറിൽ തൂങ്ങി ആനയുടെ മുമ്പിൽ കൂടി മറ്റേ അറ്റത്തേക്ക് മോഹൻലാൽ ചാടണം. അതാണ് ഷോട്ട്. 

മോഹൻലാൽ ചാടി എത്തുന്ന സ്ഥലത്താണ് ക്യാമറ വച്ചിരിക്കുന്നത്. ആനയുടെ കൊമ്പ്, തുമ്പിക്കൈ എന്നിവയാണ് ക്യാമറയിൽ കാണുക. ആക്ഷൻ പറഞ്ഞതും ലാൽ തൂങ്ങി വന്നു. മുമ്പിലെത്തിയതും തുമ്പിക്കൈ കൊണ്ട് ആന ഒറ്റയടി. ദൈവകൃപ കൊണ്ട് ആ അടി ലാലിന്റെ ദേഹത്ത്  കൊണ്ടില്ല. കൊണ്ടിരുന്നെങ്കിൽ ഒരു ഫുട്ബോൾ പന്തു പോലെ ലാൽ തെറിച്ചു പോയേനെ എന്ന് ബാബു നമ്പൂതിരി പറഞ്ഞു. 

സംഭവത്തിൽ സെറ്റാകെ ഞെട്ടിത്തരിച്ചുപോയി. തൃശൂരുള്ള ഒരു ആനയെയായിരുന്നു അഭിനയിക്കാനായി കൊണ്ടുവന്നിരുന്നത്. അതിന് മദത്തിന്റെ ലക്ഷണമുണ്ടായിരുന്നു എന്നും ബാബു നമ്പൂതിരി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്