ചലച്ചിത്രം

ആരവം കേട്ട് തിരിഞ്ഞു നോക്കി, പിന്നില്‍ മോഹന്‍ലാല്‍, വഴി ഒരുക്കി പൃഥ്വിരാജ്; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ലൂസിഫര്‍ റിലീസിന് ഒരുങ്ങുകയാണ്. വര്‍ഷങ്ങളായുള്ള പൃഥ്വിയുടെ ആഗ്രഹമാണ് യാഥാര്‍ത്ഥ്യമാകുന്നത്. ഒരു സിനിമ സംവിധാനം ചെയ്യണം എന്നു മാത്രമല്ല മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യണം എന്നതും പൃഥ്വിയുടെ സ്വപ്‌നമായിരുന്നു. ലൂസിഫര്‍ പൃഥ്വിരാജിന് ഇരട്ടി മധുരമാണ്. മോഹന്‍ലാലിനോടുള്ള ആരാധന താരം പലവട്ടം തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ലാലേട്ടനോടുള്ള ആരാധന എത്രത്തോളമുണ്ടെന്ന് കാണിച്ചു തരികയാണ് പൃഥ്വിരാജ്. മോഹന്‍ലാലിന് വേണ്ടി വഴിമാറിക്കൊടുക്കുന്ന പൃഥ്വിരാജിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ലൂസിഫറിന്റെ പ്രമോഷന്റെ ഭാഗമായി ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു താരങ്ങള്‍. റെഡ്കാര്‍പ്പറ്റിലൂടെ ചിത്രത്തിലെ താരങ്ങള്‍ നടന്നുവരികയാണ്. ടൊവിനോ തോമസിന് പുറകിലായാണ് പൃഥ്വിരാജ് വരുന്നത്. കാണികളെ അഭിവാദ്യം ചെയ്ത് വരുന്നതിന് ഇടയില്‍ പെട്ടെന്ന് ചുറ്റും നിന്നിരുന്ന ആരാധകരുടെ ആരവം ഉയര്‍ന്നു. തിരിഞ്ഞു നോക്കിയപ്പോഴാണ് തൊട്ടു പുറകില്‍ മോഹന്‍ലാല്‍ നടന്നുവരുന്നത് പൃഥ്വിരാജ് കണ്ടത്. നീങ്ങി നിന്ന് മോഹന്‍ലാലിന് വേണ്ടി വഴി മാറിക്കൊടുത്ത ശേഷം താരത്തിന് പിന്നാലെയാണ് പൃഥ്വിരാജ് നടന്നത്. 

ലാലേട്ടന്‍ ആരാധകര്‍ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്. ഒരു യഥാര്‍ത്ഥ ലാലേട്ടന്‍ ഫാന്‍ എന്ന അടിക്കുറിപ്പിലാണ് ആരാധക ഗ്രൂപ്പുകളില്‍ വീഡിയോ പ്രചരിക്കുന്നത്. 28നാണ് ലൂസിഫര്‍ റിലീസ് ചെയ്തത്. ചിത്രത്തിനായി ആകാംക്ഷയോടെ കകാത്തിരിക്കുകയാണ് ആരാധകര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ഡാ.. ദര്‍ശാ ഇറങ്ങിവാടാ പട്ടി..!; സിംഹത്തെ വെല്ലുവിളിച്ച് ചാക്കോച്ചൻ, ചിരിപ്പിച്ച് '​ഗർർർ' ടീസർ

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും

'വോട്ട് എല്ലാ വര്‍ഷവും ചെയ്യാറുണ്ട്, ഇപ്പോള്‍ ഓണ്‍ലൈനായിട്ടൊക്കെ ചെയ്യാമല്ലോ'; ജ്യോതികയ്ക്ക് ട്രോള്‍

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'