ചലച്ചിത്രം

'മധുബാലയ്ക്ക് കൂടുതല്‍ പ്രധാന്യം നല്‍കിയതാണ് ബോബി സിന്‍ഹയുടെ പ്രശ്‌നം, അയാള്‍ സിനിമയ്ക്ക് ഭീഷണി'; വിമര്‍ശനവുമായി നിര്‍മാതാക്കളുടെ സംഘടന

സമകാലിക മലയാളം ഡെസ്ക്

മിഴ് നടന്‍ ബോബി സിന്‍ഹയ്‌ക്കെതിരേ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ രംഗത്ത്. അഗ്‌നിദേവി എന്ന ചിത്രത്തില്‍ തന്റെ ബോഡി ഡ്യൂപ്പ് ഉപയോഗിച്ചുവെന്ന് ആരോപിച്ച് താരം രംഗത്തെത്തിയതിന് പിന്നാലെയാണ് സംഘടന രൂക്ഷ വിമര്‍ശനം നടത്തിയത്. ചിത്രത്തില്‍ മധുബാലയ്ക്ക് പ്രാധാന്യം നല്‍കിയതാണ് ബോബിയുടെ പ്രശ്‌നത്തിന് കാരണമെന്നും ചിത്രം ആരും കാണരുതെന്ന്  പൊതുജനത്തോട് ആഹ്വാനം ചെയ്തത് വലിയ തെറ്റാണെന്നും നിര്‍മാതാക്കളുടെ സംഘടന പറഞ്ഞു. സിനിമ പുറത്തിറങ്ങിയതിന് ശേഷം പരാതിയുമായി രംഗത്ത് വന്ന ബോബി സിന്‍ഹക്കെതിരേ നടപടി സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി. 

അഗ്നിദേവി റിലീസായതിന് പിന്നാലെയാണ് അണിയറ പ്രവര്‍ത്തകര്‍ക്ക് എതിരേ ഗുരുതര ആരോപണവുമായി ബോബി സിന്‍ഹ രംഗത്തെത്തിയത്. താന്‍ അഞ്ച് ദിവസം മാത്രമാണ് ചിത്രത്തില്‍ അഭിനയിച്ചതെന്നും ചിത്രത്തില്‍ നിന്ന് പിന്‍മാറിയതിന് ശേഷം ഡ്യൂപ്പിനെ ഉപയോഗിച്ച് സിനിമ പൂര്‍ത്തിയാക്കിയെന്നുമാണ് താരം പറഞ്ഞത്. എന്നാല്‍ ബോബി സിന്‍ഹയ്ക്ക് എന്തെങ്കിലും പരാതിയുണ്ടായിരുന്നെങ്കില്‍ ആദ്യം യൂണിയനെ സമീപിക്കണമായിരുന്നു എന്നാണ് സംഘാടകന്‍ പറയുന്നത്. സിനിമ പുറത്തിറങ്ങിയതിന് ശേഷം സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും എതിരേ പരാതി നല്‍കിയതിലൂടെ അവര്‍ക്ക് വലിയ നഷ്ടം സംഭവിച്ചെന്നും അവര്‍ വ്യക്തമാക്കി. 

മധുബാലയ്ക്ക് കൂടുതല്‍ പ്രധാന്യം നല്‍കി എന്നതായിരുന്നു ബോബിയുടെ പ്രശ്‌നം. ചില രംഗങ്ങള്‍ വീണ്ടും ചിത്രീകരിക്കണമെന്ന് ആവശ്യപ്പെട്ടു. അത് ഒരിക്കലും ശരിയായ നടപടിയല്ല. ബോബി സിന്‍ഹ സിനിമയ്ക്ക് ഭീഷണിയാണ്. അദ്ദേഹത്തിന് കൂടുതല്‍ അവസരം നല്‍കിയാല്‍ നിര്‍മാതാക്കള്‍ക്ക് തലവേദനയാകും'ഡി.എഫ്.പി.സി കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

മധുബാലയെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ ചിത്രം സംവിധാനം ചെയ്തത് ഷം സൂര്യ ജോണ്‍പോള്‍ രാജ് ആയിരുന്നു. തന്നോട് ആദ്യം പറഞ്ഞ തിരക്കഥയല്ല പിന്നീട് ഷൂട്ട് ചെയ്തതെന്നും തന്റെ ശബ്ദത്തിന് പകരം മറ്റൊരാളെക്കൊണ്ടാണ് ഡബ്ബ് ചെയ്യിച്ചതെന്നും ബോബി സിന്‍ഹ ആരോപിച്ചിരുന്നു. ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാവിനുമെതിരേ താരം വഞ്ചനക്കുറ്റത്തിന് കേസ് കൊടുക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ