ചലച്ചിത്രം

കെജിഎഫിനിടെ കരണ്ട് പോയാല്‍ ഇലക്ട്രിസിറ്റി ഓഫിസ് കത്തിക്കും; ഭീഷണി മുഴക്കി യഷ് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

റ്റ ചിത്രത്തിലൂടെ തെന്നിന്ത്യന്‍ ആരാധകരുടെ മനം കവര്‍ന്ന താരമാണ് യഷ്. കെജിഎഫ് ഹിറ്റായതിന് പിന്നാലെ നിരവധി വിവാദങ്ങളാണ് ഉയര്‍ന്നു കേട്ടത്. യഷിന് കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയതായി വരെ വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോള്‍ മറ്റൊരു വിവാദത്തിന്റെ പേരില്‍ വാര്‍ത്തയില്‍ നിറയുകയാണ് കെജിഎഫ്. ചിത്രം ടെലിവിഷനില്‍ എത്തുന്ന സമയത്ത് വൈദ്യുതി മുടങ്ങിയാല്‍ ഇലക്ട്രിസിറ്റി ഓഫീസ് കത്തിക്കുമെന്നാണ് യഷ് ആരാധകരുടെ ഭീഷണി. 

മാംഗ്ലൂര്‍ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡിന്റെ (മെസ്‌കോം) ഷിവമോഗയിലെ ഭദ്രാവതിയിലുള്ള ഓഫീസിലാണ് ഭീഷണിസന്ദേശം എത്തിയത്. പേര് വെളിപ്പെടുത്താത്ത 'യഷ് ആരാധകന്റെ' പേരിലാണ് ഓഫിസിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് കത്ത് ലഭിച്ചത്. മുഖ്യമന്ത്രിയുടെ സ്വാധീനത്തിന് വഴങ്ങി വൈദ്യുതി മുടക്കിയാല്‍ ഓഫീസ് കത്തിക്കുമെന്നാണ് സന്ദേശത്തില്‍ പറയുന്നത്. 

'മാര്‍ച്ച് 30ന് കെജിഎഫിന്റെ പ്രദര്‍ശനം നടക്കുന്നതിനിടെ കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ രാഷ്ട്രീയസ്വാധീനത്തിന് വഴങ്ങി വൈദ്യുതി മുടക്കിയാല്‍ നിങ്ങള്‍ ബാക്കിയുണ്ടാവില്ല. നിങ്ങളുടെ ഓഫീസും അവിടെയുണ്ടാവില്ല. അത് ഞങ്ങള്‍ കത്തിക്കും' കത്തില്‍ പറയുന്നു. 

മാണ്ഡ്യയില്‍ നിന്നുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായ സുമലതയെ പിന്തുണച്ചതിന്റെ പേരില്‍ യാഷിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി രംഗത്ത് വന്നിരുന്നു. എച്ച് ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാസ്വാമിക്കെതിരേയാണ് സുമലത മത്സരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ