ചലച്ചിത്രം

ഉയരെ, ചെറുപ്പക്കാര്‍ അവശ്യം കാണേണ്ട ഒരു ചിത്രം: ടി പത്മനാഭന്‍ 

സമകാലിക മലയാളം ഡെസ്ക്

ടി പാര്‍വതി കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്ന ഉയരെ എന്ന ചിത്രത്തെ പ്രകീര്‍ത്തിച്ച് എഴുത്തുകാരന്‍ ടി പത്മനാഭന്‍. നവാഗതനായ മനു അശോകന്‍ സംവിധാനം ചെയ്ത ചിത്രമായ ഉയരെ എല്ലാ അര്‍ത്ഥത്തിലും ഒരു മികച്ച സിനിമയാണെന്നും ചെറുപ്പക്കാര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണിതെന്നും ടി.പത്മനാഭന്‍ പറയുന്നു. ഏത് പ്രതിസന്ധിയിലും തളരാതെ മുന്നോട്ട് പോകാനും വിജയം കൈവരിക്കാനുമുള്ള മനുഷ്യന്റെ അദമ്യമായ വാഞ്ച ഈ സിനിമ വാഴ്ത്തുന്നുവെന്നും പത്മനാഭന്‍ പറഞ്ഞു.

'ഏറെക്കാലം കൂടി ഞാനിന്ന് തീയേറ്ററില്‍ പോയി ഒരു സിനിമ കണ്ടു, ഉയരെ. എല്ലാ അര്‍ത്ഥത്തിലും ഇത് ഒരു മികച്ച സിനിമയാണെന്ന് പറയാന്‍ എനിക്ക് അശേഷം മടിയില്ല. ഏറെ കാലിക പ്രാധാന്യമുള്ള വിഷയമാണ് ഈ സിനിമയുടെ പ്രമേയം. ഏത് പ്രതിസന്ധിയിലും തളരാതെ മുന്നോട്ട് പോകാനും വിജയം കൈവരിക്കാനുമുള്ള മനുഷ്യന്റെ അദമ്യമായ വാഞ്ചയെ ഈ സിനിമ വാഴ്ത്തുന്നു.'

'നമ്മുടെ ചെറുപ്പക്കാര്‍ അവശ്യം കാണേണ്ട ഒരു ചിത്രമാണിത്. ഈ സിനിമയുമായി ബന്ധപ്പെട്ട എല്ലാവരെയും സംവിധായകന്‍,നടീനടന്‍മാര്‍.ടെക്‌നീഷ്യന്‍മാര്‍ എല്ലാവരെയും അഭിനന്ദിക്കുന്നു.'- പത്മനാഭന്‍ പറയുന്നു

ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി രവീന്ദ്രന്‍ എന്ന പെണ്‍കുട്ടിയുടെ കഥ പറഞ്ഞ ഉയരെയില്‍ പാര്‍വതിയെക്കൂടാതെ ആസിഫ് അലി, ടൊവിനോ, അനാര്‍ക്കലി മരിക്കാര്‍, സിദ്ധിഖ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് തിരക്കഥ ഒരുക്കിയത്. എസ് ക്യൂബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ഉയരെയുടെ നിര്‍മാണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി