ചലച്ചിത്രം

മലയാളക്കര കൈകോര്‍ത്ത കഥ: കടലിന്റെ മക്കള്‍ക്ക് ആദരമര്‍പ്പിച്ച് സംഗീത ആല്‍ബം 

സമകാലിക മലയാളം ഡെസ്ക്

പ്രളയത്തില്‍ മുങ്ങിയ കേരളത്തെ കൈ പിടിച്ച് കരകയറ്റിയ മത്സ്യതൊഴിലാളികള്‍ക്ക് ആദരമര്‍പ്പിച്ച് സംഗീത ആര്‍ബം. അമൃതം മലയാളം എന്ന് പേരിട്ടിരിക്കുന്ന ആല്‍ബം പ്രളയ ദുരിതാശ്വാസത്തില്‍ മുന്‍ നിരയില്‍ തന്നെയുണ്ടായിരുന്ന ചലച്ചിത്ര താരം ടൊവിനോ തോമസാണ് റിലീസ് ചെയ്തത്. 

വിസ് മൂവീസിന്റെ ബാനറില്‍ നിഷ മാത്യവും രംഗനാഥ് രവിയും ചേര്‍ന്നാണ് നിര്‍മ്മാണം. ഷംസുദ്ദീന്‍ കുട്ടോത്തിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ശങ്കര്‍ ശര്‍മ്മയാണ്. അനുരാജ് മനോഹറാണ് സംവിധാനം. 

പ്രശസ്ത പിന്നണി ഗായകരായ സിതാര കൃഷ്ണകുമാര്‍, ഹരിശങ്കര്‍ കെ എസ്, സയനോര ഫിലിപ്,  സൂരജ് സന്തോഷ്, ശങ്കര്‍ ശര്‍മ്മ എന്നിവരോടൊപ്പം സംഗീതസംവിധായകന്‍ ബിജിപാലിന്റെ മകള്‍ ദയ ബിജിപാലും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി