ചലച്ചിത്രം

സിനിമാ നിര്‍മാണ കമ്പനിയുടെ ഗോഡൗണില്‍ തീപിടുത്തം; കത്തിയമര്‍ന്നത് പുസ്തകങ്ങളുടെയും കലാസാമഗ്രികളുടെയും അമൂല്യ ശേഖരം 

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹറിന്റെ നിര്‍മ്മാണ കമ്പനിയായ ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ഗോഡൗണില്‍ തീപിടുത്തം. മുംബൈയിലെ കാമാ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റിലുളള ഗോഡൗണില്‍ ഇന്നലെ പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. 12ഓളം ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് തീയണച്ചത്. 

കരണ്‍ ജോഹറിന്റെ സിനിമാ ജീവിതത്തിലെ ആമൂല്യ ശേഖരങ്ങള്‍ സൂക്ഷിച്ചിരുന്നത് ഇവിടെയാണ്. പുസ്തകങ്ങളും കലാസാമഗ്രികളുമടക്കം നിരവധി അമൂല്യവസ്തുക്കള്‍ കത്തി. ഗോഡൗണിന്റെ ഒന്നാം നിലയില്‍ ഉണ്ടായ തീപിടുത്തം മൂന്ന് നിലകളിലേക്കും വ്യാപിക്കുകയായിരുന്നു. ഉച്ചയ്ക്ക് ശേഷവും തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും ഗോഡൗണില്‍ ആരും അകപ്പെട്ടിട്ടില്ലെന്നത് ആശ്വാസമായി. 

എണ്‍പതുകള്‍ മുതലുള്ള കരണിന്റെ സ്മാരക സൂക്ഷിപ്പുകളാണ് തീപിടുത്തത്തില്‍ കത്തിയമര്‍ന്നത്. ചിത്രീകരണം നടക്കാനിരിക്കുന്ന ചിത്രങ്ങള്‍ക്ക് ആവശ്യമായ സാമഗിരികളും ഇവിടെ സൂക്ഷിച്ചിരുന്നു. എത്ര രൂപയുടെ സാധനങ്ങള്‍ നഷ്ടമായി എന്നതിനപ്പുറം അവയുടെ പ്രാധാന്യമാണ് കരണിനെയും ടീമിനെയും വിഷമിപ്പിക്കുന്ന ഘടകം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും