ചലച്ചിത്രം

അവര്‍ തിയേറ്ററില്‍ വരുന്നത് എന്റെ ആക്ഷനും നൃത്തവും കാണാന്‍; സന്തോഷമെന്ന് ടൈഗര്‍ ഷെറോഫ് 

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്റ്റുഡന്റ് ഓഫ് ദി ഇയര്‍2 റിലീസാകാന്‍ ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഇതിനിടയില്‍ ടൈഗര്‍ ഷെറോഫും ആലിയയും ഒന്നിച്ച ചിത്രത്തിലെ ഒരു ഗാനം പുറത്തുവന്നിരുന്നു. കോടിക്കണക്കിന് ആളുകളാണ് ഗാനം യൂട്യൂബില്‍ കണ്ടത്. അസാധ്യമായി നൃത്തം ചെയ്യുന്ന ടൈഗര്‍ ഷെറോഫാണ് ഗാനരംഗത്ത് ശ്രദ്ധനേടിയതും. അസാമാന്യ മെയ് വഴക്കത്തോടെ നൃത്തം ചെയ്യുന്ന ടൈഗര്‍ ഇതിനുമുന്‍പും ആരാധകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. 

ആരാധകര്‍ തന്നില്‍ നിന്ന പ്രതീക്ഷിക്കുന്നതും നൃത്തവും ആക്ഷന്‍ രംഗങ്ങളും തന്നെയാണെന്നാണ് ടൈഗറിന്റെ അഭിപ്രായം. ' പ്രേക്ഷകര്‍ എന്റെ സിനിമകള്‍ കാണാന്‍ വരുന്നത് ആക്ഷന്‍ രംഗങ്ങളും നൃത്തവും ആസ്വദിക്കാന്‍ വേണ്ടിയാണ്. അവരെ തിയേറ്ററിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നുണ്ടെന്നതില്‍ ഞാന്‍ വളരെയധികം സന്തോഷവാനാണ്. എന്റെ സിനിമകളിലൂടെ എനിക്കൊരു വ്യക്തിത്വമുണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്', ടൈഗര്‍ പറഞ്ഞു. 

ആക്ഷന്‍ രംഗങ്ങളിലെ പ്രകടനവും നൃത്തത്തിലെ കഴിവും കാരണം ആളുകളുടെ മനസില്‍ ഒരു സ്ഥാനം നേടാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് താരം വിശ്വസിക്കുന്നു. "ആക്ഷനും റൊമാന്‍സും നൃത്തവും എല്ലാമടങ്ങുന്ന സമഗ്രമായ സിനിമകളാണ് എന്റെത്. അതെല്ലാം സിനിമയുടെ കഥയുമായി ചേര്‍ന്ന് പോകുന്നതുമാണ്. ബോളിവുഡിലെയും ഹോളിവുഡിലെയും മികച്ച നടന്മാരെല്ലാം ആക്ഷന്‍ ഹീറോമാരാണ്. ടോം ക്രൂസ്, വില്‍ സ്മിത്, ബ്രാഡ് പിറ്റ്, സില്‍വെസ്റ്റര്‍ സ്‌ററാലോണ്‍ തുടങ്ങിയവരൊക്കെ അവരുടെ ആക്ഷന്‍ പ്രകടനങ്ങള്‍ക്ക് ശ്രദ്ധേയരായവരാണ്. ആക്ഷന്‍ എല്ലാവര്‍ക്കും മനസ്സിലാകുന്ന ഒരു യൂണിവേഴ്‌സല്‍ ലാംഗ്വേജാണ്", ടൈഗര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്