ചലച്ചിത്രം

ചേച്ചി ഞങ്ങളുടെ അനുഗ്രഹമാണെന്ന് പ്രിയ; നന്ദികുറിച്ച് പാര്‍വതി 

സമകാലിക മലയാളം ഡെസ്ക്

വിമര്‍ശകരെ പോലും വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ഉയരെ എന്ന ചിത്രത്തില്‍ പാര്‍വതി കാഴ്ചവച്ചിരിക്കുന്നത്. പല്ലവിയായി എത്തി അതിഗംഭീര പ്രകടനം നടത്തിയ പാര്‍വതിക്ക് ആശംസയറിയിച്ച് രാഷ്ട്രീയ, സാമൂഹിക, സിനിമാ രംഗങ്ങളിലുള്ള നിരവധിപ്പോര്‍ എത്തിക്കഴിഞ്ഞു. ഇപ്പോഴിതാ ഒരു കൊച്ച് സിനിമയിലൂടെ ലോകമൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ പ്രിയ വാര്യരും പാര്‍വതിക്ക് ആശംസകളുമായി രംഗത്തെത്തിയരിക്കുകയാണ്. 

പാര്‍വതിയെപ്പോലൊരു അഭിനേത്രിയെ കിട്ടിയത് ഞങ്ങളുടെ അഭിമാനമാണെന്ന് പറഞ്ഞ പ്രിയ ഐ സല്യൂട്ട് യൂ പാര്‍വതി ചേച്ചി എന്ന് കുറിച്ചു. ഇതിന് മറുപടിയായി പ്രിയയ്ക്ക് നന്ദിയറിയിച്ച് പാര്‍വതിയും എത്തി. ഇത്തരത്തില്‍ ഒരു ചിത്രം സമ്മാനിച്ചതിന് സംവിധായകന്‍ മനു അശോകിനും നടന്മാരായ ആസിഫ് അലിക്കും ടൊവിനോയ്ക്കും പ്രിയ നന്ദി പറഞ്ഞിട്ടുണ്ട്. 

മലയാളത്തില്‍ നിന്ന് ബോളിവുഡിലേക്ക് കടന്ന പ്രിയ ശ്രീദേവി ബംഗ്ലാവിന് ശേഷം മറ്റൊരു ഹിന്ദി ചിത്രത്തിലും നായികയാകാനുള്ള ഒരുക്കത്തിലാണ്.  'ലവ് ഹാക്കേഴ്‌സ്' ആണ് പ്രിയയുടെ പുതിയ ചിത്രം. മയങ്ക് പ്രകാശ് ശ്രീവാസ്തവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്രൈം ത്രില്ലറായ ലവ് ഹാക്കേഴ്‌സിന്റെ ചിത്രീകരണം മേയ് മാസത്തോടെ ആരംഭിക്കും. 

ചില യഥാര്‍ത്ഥ സംഭവ വികാസങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം ഒരുക്കുന്നത് എന്നാണ് പ്രിയ പറയുന്നത്.'ദൗര്‍ഭാഗ്യകരമായ ഒരു സാഹചര്യത്തില്‍ അകപ്പെട്ടതിനു ശേഷം തന്റെ അറിവ്, സഹജബോധം, മനസ്സാനിദ്ധ്യം എന്നിവ കൊണ്ട് വിജയിക്കുന്ന ഒരു കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്,' പ്രിയ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല