ചലച്ചിത്രം

സൗബിനും നിമിഷ സജയനും ഒന്നിക്കുന്നു; ജിന്നുമായി സിദ്ധാര്‍ത്ഥ്

സമകാലിക മലയാളം ഡെസ്ക്

സൗബിന്‍ താഹിറിനേയും നിമിഷ സജയനേയും കേന്ദ്ര കഥാപാത്രമാക്കി പുതിയ സിനിമ പ്രഖ്യാപിച്ചു. നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതനാണ് ചിത്രം സംവിധാനം ചെയ്യുന്ന ജിന്നിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. മികച്ച നടനും നടിക്കുമുള്ള സംസ്ഥാന പുരസ്‌കാരം നേടിയ സൗബിനും നിമിഷയും ഒന്നിക്കുന്ന ആദ്യത്തെ ചിത്രമാണ് ഇത്. 

അങ്കമാലി ഡയറീസിലൂടെ എത്തിയ ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. നിദ്ര, വാരണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങളില്‍ സിദ്ധാര്‍ത്ഥിനൊപ്പം പ്രവര്‍ത്തിച്ച ഭവന്‍ ശ്രീകുമാറാണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്. കലി സിനിമയ്ക്കായി കഥ എഴുതിയ രാജേഷ് ഗോപിനാഥനാണ് ജിന്നിന്റെ തിരക്കഥ. ഡി14 എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മിക്കുന്ന ചിത്രത്തില്‍ പ്രശാന്ത് പിള്ളയാണ് സംഗീതം ഒരുക്കുന്നത്. 

ഒരു യമണ്ടന്‍ പ്രേമകഥയിലാണ് സൗബിന്‍ അവസാനമായി എത്തിയത്. നിരവധി ചിത്രങ്ങളാണ് സൗബിന്റേതായി പുറത്തിറങ്ങാനുള്ളത്. ആഷിക് അബുവിന്റെ വൈറസ്, അന്‍വര്‍ റഷീദിന്റെ ട്രാന്‍സ്, ജോണ്‍ പോളിന്റെ അമ്പിളി, സന്തോഷ് ശിവന്റെ ജാക്ക് ആന്‍ ജില്‍ തുടങ്ങിയവ അണിയറയില്‍ ഒരുങ്ങുകയാണ്. കൂടാതെ കുഞ്ചാക്കോ ബോബനെ നായകനാക്കി രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്യാനുള്ള തയാറെടുപ്പിലാണ് സൗബിന്‍. രാജീവ് രവിയുടെ തുറമുഖം, ലാല്‍ ജോസിന്റെ 41, വിധു വിന്‍സെന്റിന്റെ സ്റ്റാന്റ് അപ്പ് എന്നിവയാണ് നിമിഷയുടെ ചിത്രങ്ങള്‍. സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ ആവേശത്തിലാണ് ആരാധകര്‍. സിനിമയിലുള്ളവരുടെ പേരു മാത്രം മതി സിനിമയുടെ പ്രതീക്ഷ കൂട്ടാന്‍ എന്നാണ് ആരാധകര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു