ചലച്ചിത്രം

അടുത്ത തലമുറയെയെങ്കിലും ശ്രീനിവാസന്‍ ഓര്‍ക്കണമായിരുന്നു; മറുപടിയുമായി രേവതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപ് നിരപരാധിയാണെന്ന നടന്‍ ശ്രീനിവാസന്റെ പ്രതികരണത്തിന് മറുപടിയുമായി ഡബ്ലുസിസി അംഗം രേവതിയും രംഗത്തെത്തി. തങ്ങള്‍ ആദരിക്കുന്ന താരങ്ങള്‍ ഇത്തരത്തില്‍ സംസാരിക്കുന്നത് ഏറെ ഖേദകരമാണെന്ന് രേവതി ട്വിറ്റില്‍ കുറിച്ചു.

സെലിബ്രിറ്റികള്‍ സംസാരിക്കുമ്പോള്‍ കൂടുതല്‍ ഉത്തരവാദിത്തം പാടില്ലെന്നുണ്ടോ? ഇത്തരത്തിലുള്ള പ്രസ്താവനകള്‍ അടുത്ത തലമുറയില്‍ എങ്ങനെ പ്രതിഫലിപ്പിക്കുമെന്ന് അവര്‍ ചിന്തിക്കേണ്ടതില്ലേയെന്നും രേവതി ട്വിറ്ററില്‍ കുറിച്ചു.

ദിലീപിനെതിരായ കേസ് കെട്ടിച്ചമച്ച കഥയാണെന്നാണ് ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടത്. 'കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ഒന്നര കോടി രൂപയ്ക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കിയെന്നത് അവിശ്വസനീയമാണ്. താന്‍ അറിയുന്ന ദിലീപ് ഇത്തരം കാര്യങ്ങള്‍ക്ക് ഒന്നരപൈസ പോലും ചെലവാക്കില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.ഡബ്ല്യുസിസിയുടെ ആവശ്യവും ഉദ്ദേശവും എന്തെന്ന് ഇതുവരെ മനസ്സിലായിട്ടില്ല. സിനിമാരംഗത്ത് സ്ത്രീകളെ ചൂഷണം ചെയ്യുന്നില്ല. ആണും പെണ്ണും തുല്യരാണ് ' പ്രതിഫലം നിശ്ചയിക്കുന്നത് താരവിപണി മൂല്യമനുസരിച്ചാണ്. നയന്‍താരയ്ക്ക് കിട്ടുന്ന പ്രതിഫലം എത്ര നടന്മാര്‍ക്ക് ലഭിക്കുന്നുണ്ട്. ചില കാര്യങ്ങള്‍ക്ക് അതിര്‍വരമ്പുുകള്‍ ഉള്ളതുകൊണ്ട് കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു