ചലച്ചിത്രം

സൂപ്പര്‍ സ്റ്റാര്‍ വിജയ് നല്ല നടനല്ല; സിദ്ദിഖിന്റെ പേജില്‍ ആരാധകരുടെ പൊങ്കാല

സമകാലിക മലയാളം ഡെസ്ക്

മിഴ് നടന്‍ വിജയ് നല്ല സൂപ്പര്‍ സ്റ്റാര്‍ ആണെങ്കിലും നല്ല നടനല്ല എന്ന് പറഞ്ഞ നടന്‍ സിദ്ദിഖിന് ആരാധകരുടെ പൊങ്കാല. ഇനി സിദ്ദിഖ് അഭിനയിക്കുന്ന സിനിമകള്‍ കാണില്ല എന്ന തരത്തിലാണ് വിജയ് ആരാധകര്‍ സംസാരിക്കുന്നത്. സിദ്ദിഖിന്റെ പേരിലുള്ള ഫേസ്ബുക്ക് പേജിലാണ് ആളുകള്‍ രോഷപ്രകടനവുമായി എത്തിയിരിക്കുന്നത്. 

'മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍സ്റ്റാറുകളും സൂപ്പര്‍ നടന്മാരുമാണ്. എന്നാല്‍ തമിഴ് നടന്‍ വിജയ് സൂപ്പര്‍ സ്റ്റാറാണെങ്കിലും സൂപ്പര്‍ നടനാണെന്ന് പറയാന്‍ കഴിയില്ല..' എന്നായിരുന്നു അടുത്തിടെ സിദ്ദിഖ് പറഞ്ഞത്. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പോലെയുള്ള രണ്ട് സൂപ്പര്‍ താരങ്ങളെ ലഭിച്ചത് മലയാളം സിനിമാ മേഖലയുടെ ഭാഗ്യമാണെന്ന് സിദ്ദിഖ് പറഞ്ഞിരുന്നു. രണ്ടുപേരും ഒരുപോലെ കഴിവുറ്റ നടന്‍മാരാണ്. അവര്‍ നമ്മെ മധുരരാജയും ലൂസിഫറും പോലുള്ള സിനിമകള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്നു. എല്ലാ സിനിമാ മേഖലകളും നിലനില്‍ക്കുന്നത് സൂപ്പര്‍സ്റ്റാറുകള്‍ മൂലമാണ്. ഞങ്ങളെ പോലുള്ള സഹതാരങ്ങള്‍ അവരുള്ളതുകൊണ്ടാണ് നിലനില്‍ക്കുന്നതെന്നും സിദ്ദിഖ് പറഞ്ഞിരുന്നു.

പിന്നീടാണ് വിജയ് സൂപ്പര്‍ സ്റ്റാറാണെങ്കിലും നല്ല നടനല്ല എന്ന മോശം പരാമര്‍ശം സിദ്ദിഖ് നടത്തിയത്. താരമൂല്യമാണ് വിജയ്‌യെ സിനിമയില്‍ പിടിച്ച് നിര്‍ത്തുന്നതെന്നും, എന്നാല്‍ കമല്‍ ഹാസന്‍ നല്ല നടനും സൂപ്പര്‍ സ്റ്റാറുമാണെന്നുമാണ് സിദ്ദിഖ് പറഞ്ഞത്. 

ഇതിന് മറുപടിയുമായി നടന്‍ ഹരീഷ് പേരടിയും രംഗത്ത് എത്തിയിരുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് ഹരീഷ് വിയോജിപ്പ് അറിയിച്ചത്. വിജയ് സൂപ്പര്‍ നടനുമാണ്, സൂപ്പര്‍ താരവുമാണ്, സഹജീവികളോട് കരുണയുള്ള ജീവിക്കുന്ന കാലത്തോട് കൃത്യമായ നിലപാടുള്ള സൂപ്പര്‍ മനുഷ്യനുമാണ് ഹരീഷ് പേരടി കുറിച്ചു. 

വിജയ് നായകനായ മെര്‍സല്‍ എന്ന ചിത്രത്തില്‍ ഹരീഷ് പേരടി അഭിനയിച്ചിട്ടുണ്ട്. ഡോക്ടര്‍ അര്‍ജുന്‍ സക്കറിയ എന്ന കഥാപാത്രത്തിന്റെ റോളിലാണ് ചിത്രത്തില്‍ ഹരീഷ് പേരടി അഭിനയിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ