ചലച്ചിത്രം

അനിയത്തിയുടെ പാട്ടിന് ചുവടുവെച്ച് അനു സിത്താര: വീഡിയോ കാണാം

സമകാലിക മലയാളം ഡെസ്ക്

ലാമണ്ഡലം വിദ്യാര്‍ത്ഥിനിയായിരുന്ന അനു സിത്താരയുടെ അഭിനയം മാത്രമല്ല, നൃത്തവും ആരാധകര്‍ക്കിഷ്ടമാണ്. ഇപ്പോളിതാ വയനാട്ടിലെ ബാണാസുര സാഗറിന് സമീപത്ത് നിന്നുള്ള അനുവിന്റെ ഒരു നൃത്ത വീഡിയോ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്. 

തന്റെ അനിയത്തി അനു സൊനാരയുടെ പാട്ടിനാണ് നടി ചുവട് വയ്ക്കുന്നത് എന്നതും മറ്റൊരു പ്രത്യേകതയാണ്. യമുനയാട്രിലെ ഈറക്കാറ്റിലെ എന്ന ഗാനമാണ് അനു സൊനാര പാടുന്നത്. ഇതിനൊപ്പം വെള്ളത്തില്‍ ഇറങ്ങി നിന്ന് നൃത്തം ചെയ്യുകയാണ് അനു സിതാര. ഭര്‍ത്താവ് വിഷ്ണു പ്രസാദാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ഇതിന്റെ വീഡിയോ അനു തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്.

ഈ സമയത്തിനകം നിരവധി മലയാള ചലച്ചിത്രങ്ങളില്‍ വേഷമിട്ടെങ്കിലും രാമന്റെ ഏദന്‍തോട്ടം എന്ന ചിത്രത്തിലെ മാലിനി എന്ന കഥാപാത്രത്തിലൂടെയാണ് അനു പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയത്. ചിത്രത്തിലെ നായികയെ പോലെ ജീവിതത്തിലും അനു ഒരു നൃത്താധ്യാപികയാണ്. പിന്നീട കുപ്രസിദ്ധ പയ്യന്‍, ക്യാപ്റ്റന്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം അനു ശ്രദ്ധേയമായ വേഷങ്ങളാണ് ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ