ചലച്ചിത്രം

‍'എന്നേപ്പോലുള്ളവരെ എച്ചിൽ കഴുകാത്ത കൈ കൊണ്ട്‌ തല്ലുകയാണ്‌ വേണ്ടത്‌'; മാത്തുക്കുട്ടി

സമകാലിക മലയാളം ഡെസ്ക്

മാതൃദിനം പ്രമാണ‌ിച്ച് അമ്മമാർക്ക് ആശംസ നേർന്നുള്ള പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. കുഞ്ഞു നാളിൽ അമ്മയ്ക്കൊപ്പം പകർത്തിയ ചിത്രം മുതൽ ഏറ്റവുമൊടുലിൽ എടുത്ത ചിത്രം വരെ പങ്കുവച്ചാണ് ആശംസകളിലേറെയും. എന്നാൽ നടനും അവതാരകനുമായ മാത്തുക്കുട്ടി അമ്മയെക്കുറിച്ച് പങ്കുവച്ചിരിക്കുന്നത് തികച്ചും വ്യത്യസ്തമായാണ്. അടുക്കളയിൽ കഴുകാൻ കൂട്ടിയിട്ടിരിക്കുന്ന പാത്രങ്ങളുടെ ചിത്രം പങ്കുവച്ചുള്ള മാത്തുക്കുട്ടിയുടെ വാക്കുകൾ ഒരു ഓർമ്മപ്പെടുത്തലാണ്. 

മാത്തുക്കുട്ടി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിന്റെ പൂർണ്ണരൂപം

ഈ ഫോട്ടോ അത്ര നല്ലതല്ലെന്ന് എനിക്കറിയാം. പക്ഷെ ഇതിൽ ഞാനിന്ന് രാവിലെ കുടിച്ച ചായക്കപ്പ്‌ മുതൽ ഉച്ചയൂണിന്റെ പ്ലേറ്റ്‌ വരെയുണ്ട്‌. വൈകുന്നേരമാവുമ്പോഴേക്കും ഇത്‌ ഇരട്ടിയാവും. അത്താഴമുണ്ട്‌ നമ്മൾ ഗെയിം ഓഫ്‌ ത്രോൺസിന്റെ അവസാന സീസണിലേക്കും വാട്സാപ്പ്‌ ചാറ്റിന്റെ കുറുകലുകളിലേക്കും കമിഴ്‌ന്ന് വീഴുമ്പോൾ നമ്മുടെ അമ്മമാരെവിടെ എന്ന് ചിന്തിച്ചിട്ടുണ്ടോ ?
അവരിവിടെയാണ്‌!!
കാണുമ്പോൾ തന്നെ നമുക്ക്‌ സ്ക്രോൾ ചെയ്ത്‌ കളയാൻ തോന്നുന്ന ഈ വിഴുപ്പ്‌ പാത്രങ്ങൾക്ക്‌ മുൻപിൽ. 
ആലോചിക്കുമ്പോൾ നാണക്കേട്‌ തോന്നുന്നുണ്ട്‌. ഉണ്ട പാത്രം പോലും കഴുകി വെക്കാതെ അമ്മക്ക്‌ ആശംസകൾ നേരാൻ ചെന്നിരിക്കുന്നു. എന്നേപ്പോലെയുള്ളവരെ എച്ചിൽ കഴുകാത്ത കൈ കൊണ്ട്‌ തല്ലുകയാണ്‌ വേണ്ടത്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്