ചലച്ചിത്രം

മാതൃദിനത്തില്‍ അമ്മയുടെ വാക്ക് കേട്ട് മാധവന്‍: പുതിയ ലുക്ക് കാണാം

സമകാലിക മലയാളം ഡെസ്ക്

ന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് തെന്നിന്ത്യന്‍ താരം മാധവന്‍. എന്നാല്‍ തിരക്കുകളെല്ലാം മാറ്റിവെച്ച് ഈ മാതൃദിനത്തില്‍ തന്റെ അമ്മയുടെ ആഗ്രഹം നിറവേറ്റിയിരിക്കുകയാണ് അദ്ദേഹം. കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി താടി നീട്ടി വളര്‍ത്തിയ മാധവന്‍ ഇന്ന് ട്വിറ്ററിലൂടെ തന്റെ ക്ലീന്‍ ഷേവ് ചിത്രം പങ്കുവെച്ചു. അമ്മയുടെ ആഗ്രഹപ്രകാരമാണ് നടന്‍ താടി വടിച്ചത്.

'മാതൃദിനാശംസകള്‍ അമ്മാ- നിങ്ങള്‍ എന്നോട് എപ്പോഴും ആവശ്യപ്പെട്ട കാര്യം ഞാനൊടുവില്‍ ചെയ്തു. രണ്ടു വര്‍ഷത്തിനു ശേഷം ഷേവ് ചെയ്തു. ചെറുപ്പക്കാരനായ നമ്പി നാരായണന്‍ ഫ്രാന്‍സിലേക്കു പോയി അവിടെ വിജയം വരിക്കാന്‍ റെഡി ആയിരിക്കുന്നു,' - മാധവന്‍ ട്വീറ്റ് ചെയ്തു. 

മാധവന്റെ പുതിയ ലുക്കിന് പ്രേഷകര്‍ക്കിടയില്‍ വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. പ്രായം റിവേഴ്‌സ് ഗിയറില്‍ സഞ്ചരിക്കുന്നു, കൂടുതല്‍ ചെറുപ്പമായിരിക്കുന്നു തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍