ചലച്ചിത്രം

''ഞങ്ങളുടെ ലോകത്തേക്ക് സ്വാഗതം മിസ്റ്റര്‍ ജൂനിയര്‍'': കുഞ്ഞ് മാലാഖയ്‌ക്കൊപ്പം സൗബിനും ഭാര്യയും

സമകാലിക മലയാളം ഡെസ്ക്

കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തിലാണ് നടന്‍ സൗബിന്‍ ഷാഹിറും ഭാര്യ ജാമിയയും. ഉപ്പ ആയിട്ടാ എന്ന കാപ്ഷനോടെയായിരുന്നു തനിക്ക് കുഞ്ഞ് ജനിച്ച വിവരം സൗബിന്‍ ലോകത്തെ അറിയിച്ചത്. ഇപ്പോള്‍ തന്റെ കുഞ്ഞിനെ കൈക്കുമ്പിളിലെടുത്ത് താലോലിക്കുന്ന ഒരു ചിത്രവും ഭാര്യ ജാമിയ കുഞ്ഞിനെ ചുംബിക്കുന്ന ഒരു ചിത്രവുമാണ് പുറത്ത് വിട്ടിരിക്കുന്നത്. 

ഇന്നലെ മദേഴ്‌സ് ഡേയില്‍ ജാമിയയ്ക്ക് മാതൃദിന ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് സൗബിന്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. സൗബിന്‍ കുഞ്ഞിനെ കയ്യിലെടുത്ത് ഇരിക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുന്നത് നടനും സൗബിന്റെ സുഹൃത്തുമായ അര്‍ജുന്‍ അശോകനാണ്. ഞങ്ങളുടെ ലോകത്തേക്ക് സ്വാഗതം മിസ്റ്റര്‍ ജൂനിയര്‍ എന്നാണ് അര്‍ജുന്‍ കുറിച്ചത്. 

മേയ് 10ാം തിയ്യതിയാണ് സൗബിനും ഭാര്യ ജാമിയയ്ക്കും ഒരു ആണ്‍കുഞ്ഞ് ജനിച്ചത്. അന്നു തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ താന്‍ പിതാവായ വിവരം സൗബിന്‍ ആരാധകരെ അറിയിച്ചിരുന്നു. ജാമിയയുടെ കൈയില്‍ ഇരിക്കുന്ന കുഞ്ഞിന്റെ ചിത്രവും സൗബിന്‍ പങ്കുവച്ചിരുന്നു. 2017 ഡിസംബര്‍ 16നായിരുന്നു സൗബിന്റെയും കോഴിക്കോട് സ്വദേശി ജാമിയ സാഹിറിന്റെയും വിവാഹം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍