ചലച്ചിത്രം

'കളിയാക്കിയിട്ടുണ്ടെങ്കിലും അവളെന്റെ അനിയത്തി കുട്ടി തന്നെയാണ്'; റിമയെ പിന്തുണച്ച് ഹരീഷ് പേരടി 

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂർ പൂരം ആണുങ്ങളുടെ മാത്രം പൂരമാണെന്ന നടി റിമ കല്ലിങ്കലിന്റെ അഭിപ്രായത്തിനെതരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന ആക്രമണത്തെ വിമർശിച്ച് നടൻ ഹരീഷ് പേരടി. റീമയുടെ അഭിപ്രായത്തോട് താൻ പൂർണ്ണമായും യോജിക്കുന്നില്ലെന്ന് പറഞ്ഞ ഹരീഷ് വിമർശനങ്ങൾ മാന്യമായ ഭാഷയിൽ രേഖപെടുത്തണമെന്ന് കുറിച്ചു. 

ഹരീഷിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

തൃശൂർ പൂരം ആണുങ്ങളുടെ പൂരമാണെന്ന് റീമ പറഞ്ഞതിനോട് ഞാൻ പൂർണ്ണമായും യോജിക്കുന്നില്ലാ... പക്ഷെ അങ്ങിനെ ഒരു അഭിപ്രായം പറയാനുള്ള എല്ലാ സ്വാതന്ത്ര്യവും ആ കുട്ടിക്കുണ്ട് ... ആ അഭിപ്രായത്തോടുള്ള വിമർശനങ്ങൾ മാന്യമായ ഭാഷയിൽ രേഖപെടുത്താം... വേണമെങ്കിൽ കളിയാക്കാം (ട്രോളാം) ... പക്ഷെ ഇങ്ങിനെ തെറി വിളിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കാരാണ് തന്നത് ... സ്പീഡ് കൂടിയാൽ, സീറ്റ് ബെൽറ്റിട്ടില്ലെങ്കിൽ,പൊതുസ്ഥലത്ത് പുകവലിച്ചാൽ എല്ലാം നിയമം മുന്നിൽ വന്ന് നിൽക്കുന്ന ഒരു നാട്ടിൽ സോഷ്യൽ മീഡിയയിലെ ഒരു പെൺകുട്ടിക്ക് നേരെയുള്ള തെറി വിളി അവസാനിപ്പിച്ചേ പറ്റു...ഒരു ഇടതു പക്ഷ സർക്കാറിന് അതിൽ ക്യത്യമായ ഉത്തരവാദിത്വമുണ്ട്... ഞാൻ പലപ്പോഴും കളിയാക്കിയിട്ടുണ്ടെങ്കിലും അവളെന്റെ അനിയത്തി കുട്ടി തന്നെയാണ്...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു