ചലച്ചിത്രം

പുലിമുരുകന്റെ റെക്കോര്‍ഡ് തിരുത്തി ലൂസിഫര്‍; 200 കോടി ക്ലബില്‍ ഇടം നേടുന്ന ആദ്യ മലയാള ചിത്രം

സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ മലയാള സിനിമയില്‍ പുതിയ ചരിത്രം കുറിച്ചു. നടന്‍ പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ചിത്രം ലോകമെമ്പാടു നിന്നും ഇരുന്നൂറ് കോടി സ്വന്തമാക്കുന്ന ആദ്യ മലയാള ചിത്രമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

150 കോടി രൂപ സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ച മോഹന്‍ലാലിന്റെ തന്നെ പുലിമുരുകന്റൈ റെക്കോര്‍ഡാണ് ലൂസിഫര്‍ തിരുത്തികുറിച്ചത്.പുലിമുരുകനേക്കാള്‍ വേഗത്തില്‍ 100, 150 കോടി ക്ലബുകളിലും ലൂസിഫര്‍ ഇടംപിടിച്ചിരുന്നു.

മുരളി ഗോപി തിരക്കഥയെഴുതി ആശീര്‍വാദ് സിനിമാസിന്റെ ബാനറലില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രത്തില്‍ താരങ്ങളുടെ നീണ്ടനിരയാണുളളത്.മഞ്ജുവാര്യര്‍, വിവേക് ഒബ്‌റോയ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. പൃഥ്വിരാജും ചിത്രത്തില്‍ ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു